ഹരി കുട്ടപ്പൻ.
പണ്ട് പണ്ട് ഒരു രാജ്യത്ത് സുഗുണനും ഗോപാലനും എന്ന രണ്ടു വ്യാപാരികൾ കുടുംബത്തോടോപ്പം അടുത്തടുത്ത് താമസിച്ചിരുന്നു. അവരെന്നും അതിരാവിലെ എണീറ്റ് കച്ചവടത്തിന് പട്ടണത്തിൽ പോവുകയും പാതിരാത്രി കഴിഞ്ഞേ തിരിച്ചു വരാറുള്ളൂ . അവരുടെ ഭാര്യമാരും കുട്ടികളും രണ്ടു വീട്ടിലാണെങ്കിലും ഒന്നിച്ച് ഒരു കുടുംബം പോലെ കഴിഞ്ഞുരുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം ഗോപാലന് അസുഖം ബാധിച്ച് കുറച്ചു ദിവസം കച്ചവടത്തിന് പോവാൻ കഴിയാതെ വിഷമത്തിലായി ആ സമയത്ത് ഗോപാലനേയും കുടുംബത്തെയും സുഗുണനനാണ് നോക്കിയത് അങ്ങിനെ ഒത്തൊരുമിച്ച് സുഖമായി കഴിഞ്ഞ കാലം ഗോപാലൻ തന്റെ കൂട്ടുകാരന്റെ സ്‌നേഹം മനസിലാക്കി സന്തോഷിച്ചു തിരിച്ചു സഹായിക്കാൻ ഒരു അവസരം കാത്തിരുന്നു.
പെട്ടെന്നാണ് രാജ്യത്ത് വരൾച്ചയുണ്ടായത് കൃഷി നശിച്ചു ജങ്ങളുടെ കൈയ്യിൽ പൈസയില്ലാതായി അതോടെ വ്യാപാരവും നഷ്ടത്തിലായി .പട്ടിണിയായതോടെ സുഗുണനും ഗോപാലനും ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. അതോടെ സുഗുണൻ ചെയ്യ്ത ഉപകാരം പോലും ഗോപാലൻ മറന്നു മുൻപുള്ള കാലത്തുപോലുള്ള ജീവിതം കാഴ്ച്ച വക്കാൻ രണ്ടു കുടുംബങ്ങളും വളരെ പ്രയാസപ്പെട്ടു.
അങ്ങനെ അവർ രണ്ടു കുടുംബങ്ങളായി ജീവിക്കാനാരംഭിച്ചു അതോടെ അവരിൽ ഇടുങ്ങിയ ചിന്താഗതികൾ വളർന്നു അലസാമായ മനസ്സിൽ അസൂയ കുശുമ്പ് പോലുള്ള വികാരങ്ങൾ ഉടലെടുത്തു എന്നും കാണുന്ന ശീലം പാടെ ഉപേക്ഷിച്ചു അതോടെ അവരുടെ കുടുംബങ്ങൾ തമ്മിൽ വാശിയും വൈരാഗ്യവും ഉടലെടുത്തു . ആര് വലുത് എന്നചിന്ത രണ്ടു കുടുംബങ്ങളിലും ഉണ്ടായി പിന്നീട് അവർ സ്‌നേഹിക്കാൻ മറന്നു പോയി..
ആ കുടുംബം അജീവനാന്തം ശത്രുക്കൾ ആവുകയും ചെയ്യ്തു. ഒരു സാമൂഹിക ജീവിയായി ജീവിച്ചില്ലങ്കിൽ മനസാക്ഷി , കാരുണ്യം പരജീവികളോടുള്ള സ്നേഹം വിനേയത്വം നമ്മുടെ മനസ്സിൽ നിന്നും താനേ തുടച്ചു നീക്കപ്പെടും. നിത്യോപയോഗിച്ചാൽ മാത്രമേ കത്തിക്ക് മൂർച്ച വരൂ. അതുപോലെ സമൂഹത്തിൽ ഇടപഴകിയാൽ മാത്രമേ സമൂഹത്തിന്റെ ആവിശ്യകതയും മനസ്സിലാവൂ. പ്രിയകൂട്ടുക്കാരെ ഒരാൾ ആപത്തിൽ പെട്ടുകിടക്കുമ്പോളാണ് അവരെ സഹായ്ക്കാൻ ശ്രമിക്കേണ്ടത് ആ സഹായം ലാഭം നോക്കാതെയും ആവണം അങ്ങനെ നാം നമ്മുടെ അയൽവാസിയേയും സമൂഹത്തെയും സ്നേഹിക്കണം നല്ല മനുഷ്യരും നല്ല സമൂഹവുമാണ് നാടിന്റെ സമ്പത്ത്.