ഒരാൾ പാർട്ടിയിൽ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു, അയാൾക്ക് അവരോട് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ ഒരു ഇന്ട്രെസ്റ്റിംഗ് പേഴ്സൺ ആയി തോന്നി, തുടർന്ന് അവർ കൂടുതൽ പരിചയപ്പെടുകയും അടുത്ത കൂട്ടുകാർ ആവുകയും തുടർന്ന് അവരിൽ പ്രണയം ജനിക്കുകയും ചെയ്തു. ഒരു ദിവസം ഒന്നിച്ചിരുന്ന് പരസ്പരം സംസാരിച്ച് മുന്നോട്ട് പോകുന്നതിനെ പറ്റി ആലോചിക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം ആ സ്ത്രീ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു, അത്യാവശ്യം വലിയ വീട് ആണ്, അവരും അവരുടെ മകനുമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്.

“ഫ്രഷ് ആയിട്ട് റൂമിൽ റസ്റ്റ്‌ ചെയ്തോളു, യാത്രാ ക്ഷീണം കാണും” ഇത്രയും പറഞ്ഞ് ആ സ്ത്രീ അയാള് ഫ്രഷ് ആകാൻ പോയ ഗ്യാപ്പിൽ റൂം വൃത്തിയാക്കാൻ കയറി,

“ശേ ഈ കൊച്ചെന്താണ് ഇങ്ങനെ, ഇവൾക്ക് ഇതൊക്കെ ഒന്ന് ക്‌ളീൻ ചെയ്തിട്ട് പൊക്കൂടെ” എന്ന് ശകാരത്തിന്റെ ഭാഷയിൽ പറഞ്ഞ് കിടക്കയുടെ കാൽക്കൽ കിടന്നിരുന്ന കോണ്ടം എടുത്ത് വേസ്റ്റ് പിന്നിൽ ഇട്ടു, ‘അവളിങ്ങോട്ട് വരട്ടെ” എന്ന ആവർത്തന വിരസമായ പ്രയോഗത്തിൽ തുടങ്ങി അവർ അവരുടെ ശകാരം പിന്നെയും തുടർന്നു.

ഇതെല്ലാം അയാൾ പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു, വൈകീട്ടത്തെ ചായയുടെ സമയത്ത് “മകളുടെ ഭർത്താവ് എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചപ്പോൾ “she is not married” എന്നാണ് അവർ ഉത്തരം പറഞ്ഞത്. അത് അയാളിൽ ചെറിയൊരു അങ്കലാപ്പ് ഉണ്ടാക്കി.

അന്ന് നൈറ്റ്‌ ഡിന്നറിന് അവർക്കൊപ്പം മകളെയും മകനെയും കൂടാതെ മറ്റൊരു പയ്യൻകൂടി ഉണ്ടായിരുന്നു,

“ഇതാണ് എന്റെ മകൾ, ഇവൾ അവനുമായി രണ്ട് കൊല്ലത്തോളം ആയി റിലേഷനിൽ ആണ്” വേസ്റ്റ് ബിന്നിലെ നിക്ഷേപിക്കപ്പെട്ട കോണ്ടം അയാളെ നോക്കി പല്ലിളിച്ചു..

“Mom യ്യാളെ കല്യാണം കഴിക്കുമോ..? “

“ഇല്ല, നിനക്ക് ഇയാളെ ഇഷ്ടമായെങ്കിൽ ഡാഡ് എന്ന് വിളിച്ചോ, ഇഷ്ടമാണെങ്കിൽ മാത്രം വിളിച്ചാൽ മതി”

അവൻ അയാളെ നോക്കി ചിരിച്ചു, അയാൾ തിരിച്ചും.

മകളും മകളുടെ കാമുകനും ഭയങ്കര ഗൗരവക്കാർ ആയിരുന്നു, അവർ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരക്ഷരം പോലും മിണ്ടിയില്ല, ‘അമ്മ അവൾക്ക് ഇന്റർകോഴ്സ് കഴിഞ്ഞാൽ കോണ്ടം വേസ്റ്റ് ബിന്നിൽ ഇടുന്നത് ഒരു നല്ല ഹാബിറ്റ് ആണെന്ന് ശകാരത്തിന്റെ ഭാഷയിൽ ബോധവൽക്കരണം നടത്തി കൊടുത്തു..

അയാളും ആ സ്ത്രീയും ഡിന്നർ കഴിഞ്ഞ് ബാൽക്കണിയിൽ ഇരുന്ന് കഥ പറയും നേരം
അവരുടെ പഴയ കാമുകൻ വരികയും അയാൾ അവളുടെ ചുണ്ടിൽ അമർത്തി ചുംബിക്കുകയും ചെയ്തു, ഇത് കണ്ടപ്പോൾ നമ്മുടെ കഥാ നായകൻ ചെറുതായി ഒന്ന് നേർവസ് ആയി… അന്ന് രാത്രി മുഴുവൻ അവർ പരസ്പരം അവരുടെ ജീവിതം പറഞ്ഞു.

പിറ്റേന്ന് പകൽ യാത്ര പറഞ്ഞു പോകും നേരം ” നമ്മൾ ഒരുപോലല്ല” എന്ന് അയാൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്ത് അയാളെ കൺവിൻസ്‌ ചെയ്യാൻ അവൾക്ക് കൊറേയധികം സമയം വേണ്ടി വന്നു. പക്ഷേ ഒരു നിമിഷം പോലും അവൾ അയാളോട് ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്തില്ല. Realise ചെയ്യാൻ എത്ര സമയം അയാൾ എടുത്തോ അത്രേം അവൾ അയാൾക്കൊപ്പം നിന്ന് അയാളെ ചേർത്ത് പിടിച്ചു,

അയാൾ അത് മനസ്സിലാക്കി. സാഹചര്യത്തോട് പൊരുത്തപ്പെട്ടു. അവൾ ഇപ്പോൾ അയാളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആണ്.

അയാളുടെ ഭാര്യക്ക് അയാൾ ഡേറ്റിൽ ആണെന്ന കാര്യം അറിയില്ലായിരുന്നു. ഭാര്യയോട് അത് പറയണം എന്ന് അയാളോട് അവൾ പറഞ്ഞു, അവൾ പറഞ്ഞതിൽ പ്രകാരം അയാൾ സംഗതി ഭാര്യയോട് വിശദമായി പറഞ്ഞു, ആദ്യം നിശബ്ദയായി കേട്ട അവർ പെട്ടന്ന് പൊട്ടിത്തെറിക്കുകയും ബാഗുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു, അന്ന് രാത്രി മുഴുവൻ അയാൾ അതോർത്ത് കരഞ്ഞു, അയാൾ അയാളുടെ കൂട്ടുകാരിയെ വിളിച്ചു, അവൾ അയാളെ ആശ്വസിപ്പിച്ചു..

തിരിച്ചു വരണമെങ്കിൽ അവളുമായി അയാൾക്ക് ഒരു ബന്ധവും തുടർന്ന് അങ്ങോട്ട് ഉണ്ടാകാൻ പാടില്ലെന്ന് ഭാര്യ വാശി പിടിച്ചു. “അതിന് ഞങ്ങൾ തമ്മിൽ നീ കരുതുന്നത് പോലെ ഒരു ബന്ധവും ഇല്ലെന്ന്”
ഭാര്യയെ പറഞ്ഞ് മനസ്സിലാക്കുന്നതിൽ അയാൾ പരാജയപ്പെട്ടു. ആ ബന്ധം അതോടെ അവസാനിച്ചു,

അയാൾ പിന്നെയും കൂട്ടുകാരിയെ കാണാറുണ്ടായിരുന്നു, ഒരു മഴ ഉള്ള ദിവസം ബെഡ്‌റൂമിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ അവർ തമ്മിൽ പരസ്പരം ആലിംഗനം ചെയ്യുകയും അതിന്റെ തുടർച്ച വളരെ സ്വഭാവികമായി സെക്സിലേക്ക് എത്തുകയും ചെയ്തു, അവിടെ രണ്ടു പേർക്കും ഒരേ ടേസ്റ്റ് ആയിരുന്നു, അവർ ആ സമയം ഏറ്റവുമധികം ആസ്വദിച്ചു, അതിന് ശേഷം അയാൾ എഴുന്നേറ്റിരുന്ന് മുഖം പൊത്തി കരഞ്ഞു. അവൾ അയാളെ ആശ്വസിപ്പിച്ചു.

“നമുക്ക് ജീവിതകാലം മുഴുവൻ പ്രണയിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയുമെന്നെനിക്ക് തോന്നുന്നില്ല, പക്ഷേ നമ്മുടെ ലൈംഗീക താൽപ്പര്യങ്ങൾ ഭയങ്കരമായി ഒരുപോലെ ആണ്, മടുക്കും വരെ ഇത് തുടരാം എന്ന് തോന്നുന്നു.”

അപ്പോഴേക്കും അവളുടെ മക്കൾ അയാളെ ഡാഡ് എന്ന് വിളിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.

സ്ഥിരമായി കൃത്യമായ ഇടവേളകളെടുത്ത് മാതാവുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് വേണ്ടി മാത്രം വരുന്നൊരാളെ വ്യക്തിപരമായ ഇമോഷണൽ ഇന്റിമസിയുടെ പുറത്ത് മാത്രം ഡാഡ് എന്ന് വിളിക്കുന്ന മക്കളോട് അമ്മക്കോ തിരിച്ചോ, അയാളോടോ ഒരു തരത്തിലുള്ള വിദ്വെഷവും ഉണ്ടായിരുന്നില്ല..

ആദ്യ കാഴ്ച്ചയിൽ പ്രണയം തോന്നുക എന്നതിനപ്പുറം ഇവരെ മുഴുവൻ പേരെയും മാറ്റി നിർത്താൻ തയ്യാറല്ലാത്ത ഒരാൾ വന്നാൽ മാത്രമാണ് അവൾ ഒരു long term റിലേഷൻഷിപ്പിന് തയ്യാറാവു, അതാണവളുടെ തീരുമാനം.

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു, ഇപ്പോൾ അവരുടെ ഫാമിലിയിൽ മൊത്തം ആറ് പേരുണ്ട്, അവർ ആറും നല്ല കെമിസ്ട്രി ആണ്, വ്യക്തിപരമായ വിയോജിപ്പുകൾ അവർ പറഞ്ഞു തീർക്കും..

ജീവിതത്തിന് ചങ്ങല ഇടേണ്ടതില്ല എന്നായിരുന്നു അവരുടെ കെമിസ്ട്രിയെ സംബന്ധിക്കുന്ന ടാഗ്‌ലൈൻ…

കൊറേ പേരുടെ അനുഭവങ്ങൾ ക്രോഡീകരിച്ച് ഫിക്ഷൻ ആക്കിയത്.

By ivayana