രചന : സുനു വിജയൻ.

യേശുദേവൻ സഹിച്ച പീഡാനുഭവങ്ങൾ വർണ്ണനാതീതമാണ്
ഈ ദുഃഖവെള്ളി ദിവസം അതിന്റെ ഒരു ചെറിയ ഭാഗം മനസ്സിൽ തോന്നിയത് .

മുൾക്കിരീടം ചൂടി ,ചാട്ടവാറടിയേറ്റു ,
ഭീമൻ മരക്കുരിശു തോളിൽ,
കാലിടറി വീഴുമ്പോൾ കുന്തമുന
മേനിയിലാഴ്ന്നിറങ്ങുന്നു ദുസ്സഹഹം .
തോളെല്ലു പൊട്ടിയോ,
ശിര സൊന്നുയർത്തുവാനായെങ്കിൽ ഉള്ളു തുടിച്ചു
നെറ്റിയിൽ നിന്നും വാർന്നിറ്റിറ്റു
വീഴുന്ന രക്തം കണ്ണിൽ പടർന്നാകെ
മുന്നോട്ടു നീങ്ങുവാൻ കഴിയാതെയായ്
കാഴ്ച മങ്ങിയാ കണ്ണുകലങ്ങേ
പിന്നിൽ നിന്നേതോ പടയാളി
ചാട്ടവാറൂക്കിൽ പുറത്താഞ്ഞടിക്കെ
വേച്ചു വീണു കാലൊടിഞ്ഞില്ല
ഭീമൻ കുരിശ്ശിന്റെ ഭാരം കഠിനം .
ആർത്തനാദം തൊണ്ടക്കുഴിയിൽ കുടുങ്ങിപ്പോയ് ആവതില്ലാ നടന്നീടാൻ ..
കാലിടറി മുട്ടുകളിൽ ഇഴയുന്ന നേരത്തു
തോളിൽ കുരിശു ചാഞ്ചാടി ഭീകരം,
മാംസം തുളഞ്ഞുള്ളിലാഴുന്നു കോപത്താൽ
അവരാഞ്ഞടിക്കെ ..
പൊടിമൂടി ഗാഗുൽത്താ മലയാകെ,
അതിക്രൂരം ഭടന്മാരാവനെ ചവുട്ടി
ഇടറി തലതല്ലി വീഴുന്ന നേരത്തവനെ അവരാഞ്ഞുകുത്തി
മുതുകിൽ ചവിട്ടിയിട്ടുൻമാദമോടെ ചിരിച്ചു രസിച്ചാ ഭടന്മാർ .
ഇടനെഞ്ചു കീറി മുറിയുന്ന നേരത്തവൻ പ്രാർത്ഥനാ നിരതനായി ..
അലിവോടെ ഒഴുകുന്ന കണ്ണുനീർ തുള്ളിയിൽ ചുടു രക്തമാകേ പടർന്നു..
മലർത്തികിടത്തി അവനെ കുരിശിൽ
ആ കൈക്കുള്ളിൽ ആണിയടിക്കെ
വിങ്ങലോടെല്ലാം സഹിക്കുന്ന നേരത്തും പ്രാര്ഥിച്ചവർക്കായി മാത്രം ..
തിരുരക്തമൊഴുകിയാ ഗാഗുൽത്താ മലയാകെ കുരിശിൽ അവൻ മരിക്കുമ്പോൾ
ഇടിവെട്ടി ദേവാലയത്തിലെ തിരശീല രണ്ടായ് മുറിഞ്ഞാ ക്ഷണത്തിൽ .
ഒരു വേളയെങ്കിലും നാഥന്റെ കുരിശിലെ സഹനത്തെ ഓർത്തിരുന്നെങ്കിൽ !!
വഷത്തിലൊരുദിനം വെള്ളിയാഴ്ചക്കാലം വെറുതെ ഒരോർമ്മ പുതുക്കൽ .
“തിന്നു കുടിച്ചു രസിച്ചു മദിച്ചീസ്റ്റർ ആഘോഷമാക്കുവാനായി
മുൻപേയൊരുദിനം ദുഖത്തിനായ് മാറ്റി വച്ചതൊരു നേർച്ച പോലെ .”
പീഡാനുഭവനാൾകൾ ഓർമ്മയിൽ തെളിയേണം
ലോക നന്മക്കായ് കുരിശിൽ പ്രാണൻ വെടിഞ്ഞൊരാ നാഥനെ
ഓർക്കുമ്പോൾ കനിവിന്റെ ജ്വാല തെളിയേണം .
ദുഃഖവെള്ളി അതൊരോർമ്മപ്പെടുത്ത ലാണെപ്പോഴും നാമറിഞ്ഞീടാൻ
ദുഃഖം മറന്നു ചിരിക്കുന്ന നേരത്തും തെറ്റാതെ ആ ഓർമ്മ വേണം …

സുനു വിജയൻ

By ivayana