ഭ്രൂണത്തിനെന്തോ
പറയുവാനുണ്ട്
മടിയാതേ എന്നോട് പറക
എന്നോ മനേ….

വന്ന അപ്പൂപ്പനെന്നോട്
ചൊല്ലിയ തേവം
സ്വർഗ്ഗത്തിൽ തന്നേ
വാണരുളക നീയെന്നു് ‘

എന്നിട്ടുംആ ജീവൻ
കടമെടുത്താണ് ഞാൻ
ഈ മാതൃവാത്സല്യം
നുകരുവാൻ വന്നത്

നിൻ ഒക്കത്തിരുന്നു
കുസൃതി കാണിച്ചങ്ങനേ
ആ പാലാഴി മൊത്തം
വലിച്ചു കുടിക്കണം

ചേട്ടനും അനിയനും
ഇടി പിടിച്ചങ്ങനേ
തല്ലിക്കളിക്കണം,
കിളച്ചു മറിക്കണം”!

പലപ്പോഴും കേൾക്കുന്നു
തോഴി തൻ മന്ത്രണം
എളുതല്ലാജീവിതം
പാരിലെന്ന്.

വൈദ്യന്മാർ എപ്പോഴും
വന്ന് പോവുന്നല്ലോ
താങ്ങുവാനാവില്ലേ
അമ്മേഎൻജീവനം’: ?

ഒടുവീ ലീ ഭൂവിനേ
കണ്ട് കരയുന്ന എനി-
ക്കെന്തിന്നേ കീ നീ
ഈ മരവിച്ച പാലാഴി’?

ജീവന്റ ജീവനം
കുഞ്ഞിന്ന്നല്കിയാ
മാതൃത്വം
സ്വർഗ്ഗത്തിലിരുന്ന്
താരാട്ട് പാടുന്നു.

സ്വർഗ്ഗത്തിലിരുന്ന്
രാരീരം: പാടുന്നു..!

By ivayana