രചന : മണ്ടൻ രണ്ടാമൻ*
വാരിശ്ശേരി നകുലന്‍റെ അപ്പുപ്പന്‍റെ അമ്മുമ്മയുടെ കാലം മുതലേ തറവാട്ടിലുണ്ടായിരുന്ന ഈട്ടിപത്തായമാണ്, നാലുപേര്‍ വട്ടംനിന്നു പിടിച്ചാല്‍പോലും അനങ്ങില്ല, കട്ടിപ്പത്തായമെന്നാണ് വീട്ടുകാരതിനെ വിളിച്ചുപോന്നിരുന്നത്, പുതിയ വീട്ടിലേക്ക് താമസം മാറാനുളള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഗംഗയ്ക്ക് ഒരേയൊര് നിര്‍ബദ്ധമേ ഉണ്ടായിരുന്നുളളൂ, നകുലേട്ടാ ! ഈ കട്ടിപത്തായം അങ്ങോട്ട് കയറ്റരുത് ..
അന്നുരാവിലെ പതിവില്ലാതെ അയലത്തുകാരന്‍ ജോര്‍ജ്ജ്കുട്ടി വീട്ടിലേക്കെത്തിയപ്പോള്‍ നകുലന്‍ കുശലം തിരക്കിഎന്താ ജോര്‍ജ്ജ്കുട്ടി ഈയീടെയായി കാണാനില്ലല്ലോഞാനും കുടുംബവും രണ്ടുദിവസം മുന്‍പ് തൊടുപുഴയില്‍ ധൃാനം കൂടാന്‍ പോയീരുന്നു, ഇന്നലെ മടങ്ങിവന്നപ്പോളാണറിഞ്ഞത് ഇവിടുത്തെ പത്തായം വില്ക്കാന്‍ പോവുകയാണെന്ന്ങാ ! കാലങ്ങളായി യാതൊരു ഉപയോഗവുമില്ലാതെ കിടക്കുവല്ലേ, അതുപാടില്ല നകുലാ, നമ്മുടെ മുതുമുത്തച്ഛന്‍മാരുടെ ഒത്തിരിയോര്‍മ്മകളുറങ്ങുന്ന ഒരു പത്തായമണത്പത്തായത്തില്‍ മുത്തച്ഛന്‍മാരുടെ ഓര്‍മ്മകളുറങ്ങുന്നോ !
എന്താ ജോര്‍ജ്ജ്കുട്ടിയിത് അതില്‍ കുറെ പല്ലിയോ പഴുതാരയോ കിടന്നുറങ്ങുന്നുണ്ടാവാംനകുലാ ! നമ്മുടെ തറവാടും ഈ ചുറ്റുവട്ടവും വന്നവഴികളൊന്നും നീ മറക്കരുത്ജോര്‍ജ്ജ്കുട്ടി ധൃാനംകൂടി നടന്നിപ്പോള്‍ വലിയ ഉപദേശകനായെന്ന് തോന്നുന്നൂ , എങ്കില്‍ ജോര്‍ജ്ജ്കുട്ടി തന്നെയത് വാങ്ങിക്കോഇവിടെയെന്തായാലും വേണ്ടാ, പുറത്തേക്കുവന്ന ഗംഗാഅന്തര്‍ജ്ജനത്തിന്‍റെ മറുപടി കേട്ടപ്പോള്‍ ജോര്‍ജ്ജ്കുട്ടിയുടെ മുഖത്തൊരു മ്ലാനത പടര്‍ന്നിരുന്നൂ.അടുത്തദിവസം നകുലന്‍ ഓണ്‍ലൈനില്‍ പരസൃം കൊടുത്തൂ, ‘പത്തായം വില്ക്കാനുണ്ട്’ .ആറാംതമ്പുരാനെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കണിമംഗലം ജഗന്നാദന്‍റെ ചിറ്റപ്പന്‍ ശംഭുനാദനാണ് ആദൃം പത്തായം വാങ്ങാനെത്തിയത്.
പഴയ ഉരുപ്പടികള്‍ വിലയ്ക്ക് വാങ്ങിവില്ക്കണയൊര് ഏര്‍പ്പാട് പണ്ടുമുതല്‍ക്കേ ഞങ്ങളുടെ തറവാട്ടിലുളളതാ, ഈ കോവിലകവും നിലവറയുമൊക്കെ പൊളിച്ചെടുക്കുമ്പോള്‍ നിധി കിട്ടിയ ചരിത്രമൊക്കെയുണ്ടേ, പിന്നെ ബോംബുവെച്ച് തറവാട് പൊളിക്കുന്നതായിരുന്നൂ ജഗന്നാദന്‍റെ ശീലം, അതിപ്പോള്‍ പത്തായമായാലും എലിപ്പെട്ടിയായാലും നല്ല നാടന്‍ബോംബ് വെച്ചേയവന്‍ പൊട്ടിക്കുകയുളളൂ, അങ്ങനെയാവുമ്പോള്‍ നാട്ടില്‍ ബോംബ് സ്ഫോടനം , വീട്ടീല്‍ പൊട്ടിത്തെറി എന്നൊക്കെ പറഞ്ഞ് മൂപ്പര്‍ക്ക് നല്ല പബ്ലിസിറ്റിയും കിട്ടുമല്ലോ !ശംഭുതമ്പുരാന്‍ കാരൃങ്ങള്‍ വൃക്തമാക്കി ,വാരിശേരി നകുലന്‍ അല്പനേരം ആലോചിച്ചൂ , പിന്നെ ഭവൃതയോടെ പറഞ്ഞൂ..അല്ല തമ്പുരാന്‍ …
അല്ലതമ്പുരാന്‍ അല്ലശംഭുതമ്പുരാന്‍ ഓ ! ശംഭുതമ്പുരാന്‍,അതിപ്പോള്‍ ഇവിടെ തറവാട് പൊളിക്കേണ്ട കാരൃമൊന്നുമില്ല , നമ്മുക്ക് ഈ പത്തായം ഒന്നൊഴിവായി കിട്ടണം,തമ്പുരാന്‍ കുലുങ്ങിചിരിച്ചു, എന്താ വാരിശ്ശേരി ഇങ്ങനെ പറയണത്ഇങ്ങള് ധാരാവി ധാരാവിയെന്നു കേട്ടിട്ടുണ്ടോഅങ്ങ് മൂംബെയില്, അവിടുത്തെ ചേരിയില്‍ അറയും പുരയുമൊക്കെ വില്ക്കണ ഒരു ഹോള്‍സെയില് കട തന്നെയെനിക്കുണ്ട്.അങ്ങോട്ട് കൊണ്ടുപോവാനാണോ ഈ പത്തായം ,പത്തായം മാത്രമായിട്ട് ശംഭുനാദന്‍ കൊണ്ടുപോവില്ല, പടിയിറങ്ങുമ്പോള്‍ ഈ ജാംബവാന്‍റെ കാലത്തെ സകലമാന വസ്തുക്കളും ഞാന്‍ തൂത്തുവാരും, അല്ലായൊര് കച്ചവടമാവുമ്പോള്‍ അതല്ലേ അതിന്‍റെയൊര് രീതിതമ്പുരാന് അലോഹൃമൊന്നും തോന്നരുത്തറവാട് വില്ക്കാനുളള ആലോചനയില്ലപത്തായം മാത്രമായി എനിക്ക് വേണ്ട,ശംഭുതമ്പുരാന്‍ മുണ്ടിന്‍റെ കോന്തലയില്‍ പിടിച്ചു മെല്ലെയെഴുന്നേറ്റൂ,
എന്നെങ്കിലും തറവാട് വില്ക്കണമെന്ന് വാരിശ്ശേരിക്ക് തോന്നുമ്പോള്‍ എന്നെ അറിയിക്കുക, എനിക്ക് തറവാട് വിറ്റുതന്ന പലരുമിപ്പോള്‍ നല്ല കണ്ടംപറി, കൊളോണിയല്‍ വിക്ടോറിയന്‍സ്റ്റൈല്‍ വീടുകളൊക്കെവെച്ച് നാട്ടില്‍ സുഖമായ് കഴിയണുണ്ട്.രണ്ടുദിവസം കഴിഞ്ഞു, കറുത്തജുമ്പയും കുംളിംങ്ങ് ഗ്ലാസുമൊക്കെ ധരിച്ചൊരാള്‍ വാരിശ്ശേരിയിലെത്തി, ബല്ലാരിയിലുളള പോത്തുകച്ചവടക്കാരന്‍ രാജമാണിക്കൃത്തിന്‍റെ മാമ്മന്‍ ശിവമാണിക്ക്യം.വന്നപ്പാടെ ശിവമാണിക്കൃം പത്തായത്തിന് ചുറ്റുംനടന്നു, തട്ടി നോക്കി , മുട്ടി നോക്കി, പിന്നെയൊര് കൈകൊണ്ട് പത്തായത്തില്‍ പിടിച്ചുപൊക്കാന്‍നോക്കീ,അനക്കമില്ല.
നകുലന്‍ കൗതുകത്തോടെ മാണിക്കൃത്തിന്‍റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു, മാണികൃം കൂംളിംങ്ങ് ഗ്ലാസ് താഴ്ത്തി നകുലനെ നോക്കി, പിന്നെ രണ്ടുകൈക്കൊണ്ടും പത്തായത്തില്‍ പിടിച്ചു പൊക്കാന്‍ ശ്രമിച്ചു,പത്തായത്തിന് അനക്കമില്ല..കൈയ്യില്‍ പറ്റിയ പൊടി തട്ടികളഞ്ഞുകൊണ്ട് മാണിക്കൃം നിവര്‍ന്നു നിന്നു.ഇവനാള് പുലിയാണല്ലോ പുലിയല്ല ആന പിടിച്ചാലും അനങ്ങാത്ത പത്തായമാണിത് , നകുലന്‍ ഊറിചിരിച്ചൂആന പിടിച്ചാല്‍ പോരില്ലേല്‍ ജെ സീ ബീ വരും, ഇങ്ങളതുവിട് , ഈ മൊതല് എന്തുവിലയ്ക്ക് തരും ?എണ്‍പതിനായിരത്തില്‍ കുറയില്ല..ചുണ്ടെലിയും പാറ്റയും പാത്തിരിപ്പുകളിച്ചു നടക്കണ ഈ പത്തായപെട്ടിക്ക് എണ്‍പതിനായിരം രൂപയോ !
അതുണ്ടേല്‍ എനിക്ക് രണ്ടുമൂന്ന് പോത്തിന്‍ കുട്ടികളെ വാങ്ങാംപോത്ത് പത്തായത്തിന് പകരമാവില്ലല്ലോ മാണിക്കൃം, ഒരു വിലപേശലിന് എനിക്ക് അശേഷം താല്പരൃമില്ല, തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോള്‍ മാണിക്കൃം അവസാനവാക്കെന്നോണം പറഞ്ഞൂ, എണ്‍പതെന്നുളളത് നാല്‍പ്പതാക്ക്, പകുതിക്ക് പകുതി, അല്ലേല്‍ ആര്‍ക്കും വേണ്ടാതെ ഇതിവിടെ കിടക്കും, പിന്നെ മാണിക്കൃത്തിന് ഒരു വരവു കൂടി വരേണ്ടിവരും ..വരണമല്ലോ ..ശിവമാണിക്കൃം പോയപ്പോള്‍ ഗംഗനകുലനോട് തട്ടികയറി, ആ പോത്തുകച്ചവടക്കാരന്‍ നാല്‍പ്പതിനായിരം പറഞ്ഞപ്പോള്‍ നകുലേട്ടനത് കൊടുത്തുകൂടായിരുന്നോ, വെറുതെ കിടക്കുന്ന ഈ പത്തായത്തിന് ആരായിനി എമ്പനായിരം കൊണ്ടുവരുന്നത്,
ഞാന്‍ സ്റ്റീഫന്‍ നെടുമ്പളളിപത്തായം കൊടുക്കാനുണ്ടെന്നറിഞ്ഞ് വന്നതാണ്,ബെന്‍സില്‍ വന്നിറങ്ങിയ താടിക്കാരനെ ഗംഗ അതിശയത്തോടെ നോക്കീ .കര്‍ഷകനല്ലേ മാഡം കുറച്ച് വളം വാങ്ങാനിറങ്ങിയതാണ്, അപ്പോളാണ്വിളയിടാന്‍ പറ്റിയ പത്തായം ഇവിടെയുണ്ടെന്നറിഞ്ഞത്പഴയ ഈട്ടിത്തടിയില്‍ തീര്‍ത്ത പത്തായമാണ്,എണ്‍പതിനായീരം രൂപ അവസാനവിലയാണ്, നകുലന്‍ പ്രതീക്ഷയോടെ സ്റ്റീഫനെ നോക്കി .വിലകള്‍ക്കും നിലകള്‍ക്കും ഒരിക്കലും അവസാനമില്ല , മൊത്തത്തിലുളള വില ഞാനെങ്ങും പറയാറില്ല, കിലോയ്ക്ക് അഞ്ഞുറുരൂപാ വെച്ച് പത്തായത്തിന് ഞാന്‍ തരാം .എന്തായിത്,കിലോ കണക്കിന് തൂക്കിവില്ക്കാനിത് വാഴക്കുലയും മലക്കറിയുമൊന്നുമല്ലല്ലോ സ്റ്റീഫന്‍ ,എന്തും തൂക്കി വാങ്ങിയാണെനിക്ക് ശീലംഅതിപ്പോള്‍ പത്തായമാണേല്‍പ്പോലുംഹൈയ് !
അതൊന്നും ഇവിടെ നടപ്പുളള കാരൃമല്ലപത്തായത്തിന് നൂറുകിലോ തൂക്കമുണ്ടേല്‍ നിങ്ങള്‍ പറഞ്ഞപ്രകാരം അന്‍പതിനായിരം ഉറുപ്പികയല്ലേയാവുളളൂ..പത്തായത്തിന് നൂറുകിലോയില്‍ കൂടുതല്‍ തൂക്കമുണ്ടേല്‍, ഒരുനിമിഷം സ്റ്റീഫന്‍ നകുലനെ സൂക്ഷിച്ചുനോക്കി, അപ്പോള്‍ ലാഭം നിങ്ങള്‍ക്കല്ലേഅതുശരിയാവാംപക്ഷേ പത്തായത്തിന്‍റെ തൂക്കമൊക്കെയിപ്പോള്‍ എങ്ങനെയാണ് നോക്കുകഅതെനിക്കറിയില്ല !നിങ്ങള്‍ വില്ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്പന്നം അതിപ്പോള്‍ കാച്ചിലോ ചേമ്പോ സ്വര്‍ണ്ണമോ ഗ്രാമ്പുവോ എന്തുമാവട്ടെ, അതിന്‍റെ ഗൂണവും തൂക്കവുമൊക്കെ നിങ്ങള്‍ക്കല്ലേ അറിയേണ്ടത്.ഹൈയ് ! ഇവിടെയിപ്പോള്‍ എന്‍റെ തൂക്കമെത്രയുണ്ടെന്നുപോലും എനിക്ക് നിശ്ചയമില്ല, അപ്പോളാണ് പത്തായത്തിന്‍റെ തൂക്കം നോക്കിവെക്കുകശരീ …താങ്കള്‍ എന്നെങ്കിലും പത്തായത്തിന്‍റെ തൂക്കം നോക്കുമ്പോളെന്നെ വിളിക്കുക, അന്നു ഞാന്‍ വന്നിത് തൂക്കിയെടുത്തുകൊണ്ടുപോവാം..
സ്റ്റീഫന്‍ പോയീകഴിഞ്ഞപ്പോള്‍ ഗംഗ നകുലനോട് പരിഭവം പറഞ്ഞൂ, എന്താ നകുലേട്ടായിത് കിലോയ്ക്ക് അഞ്ഞുറൂരൂപാവെച്ച് അങ്ങേര്‍ക്കിത് കൊടുത്തുകൂടായിരുന്നോഗംഗേ. അതിന് പത്തായത്തിന്‍റെ തൂക്കം നമ്മള്‍ക്കറിയത്തില്ലല്ലോ പിന്നെ ഒരു തൂക്കം…പത്തിരുന്നൂറുണ്ടെന്ന് പറഞ്ഞുകൂടായിരുന്നോഅങ്ങേരെന്തായാലും ഇതുകൊണ്ടുപോയീ തൂക്കി നോക്കുകയൊന്നുമില്ലല്ലോനിനക്ക് സ്റ്റീഫനെ ശരിയ്ക്കറിയാത്തതുകൊണ്ടാണ്നമ്മള്‍ വിചാരിക്കുന്ന പോലൊര് ആളല്ല സ്റ്റീഫന്‍നെടുമ്പളളി.
He is a classic businessman’ വാരിശ്ശേരിമനയിലെ പഴയ പത്തായം വില്പനയ്ക്ക്”കായംകുളംകൊച്ചുണ്ണിയും കൂട്ടരും പത്തായം കവരാന്‍ ശ്രമംനടത്തിയപ്പോള്‍ എടുത്തുപൊക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ചതെന്നും, അതല്ല മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പടനീക്കം നടത്തിയകാലത്ത് കായംകുളം രാജാവ് ഒളിച്ചിരുന്നതെന്ന് പറയപ്പെടുന്നതുമായ പഴയ പത്തായം വില്പനയ്ക്ക്, അടിസ്ഥാനവില എണ്‍പതിനായീരം രൂപ, ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാരിശ്ശേരി മനയിലെത്തുകപത്രത്തില്‍ താന്‍ കൊടുത്ത പരസൃം വായിച്ച് ഗംഗ അഭിമാനപുരസരം നകുലനെ നോക്കീ .
ലേലദിവസംമനയിലേക്ക് രാവിലെ ആളുകളെത്തി തുടങ്ങീ .ലേലം തുടങ്ങി,ഒരുലക്ഷം, ആദൃവിളി നടത്തി കുപ്രസിദ്ധ കളളകടത്തുകാരന്‍ അനന്തന്‍ നമ്പൃാര്‍ ഹാളിലുളളവരെയെല്ലാമൊന്ന് തിരിഞ്ഞുനോക്കീ .ഒരുലക്ഷത്തി അന്‍പതിനായിരം ,പെട്ടെന്നാണ് ആനപറമ്പില്‍ ചാക്കോച്ചിയുടെ ശബ്ദം ലേലഹാളില്‍ മുഴങ്ങിയത്അതുകേട്ടപ്പോള്‍ അനന്തന്‍നമ്പ്യാര്‍ താടിക്കുകൈകൊടുത്തൂ പിറുപിറുത്തൂ, പ്രഭാകരാ…വല്ല ലേലവും പിടിച്ചും നാട്ടില്‍ ജീവിക്കാന്‍ ഇവന്‍മാര്‍ സമ്മതിക്കില്ലല്ലോ റ്റൂ ലക്സ് .. രണ്ട് ലക്ഷം..ഹാളിന്‍റെ പിന്‍നിരയില്‍നിന്നുളളആ ഗാംഭീരശബ്ദം കേട്ടപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായീഓ മൈഗോഡ്താരാദാസ്..അനന്തന്‍നമ്പ്യാര്‍ ആരാധനയോടെ താരാദാസിനെ നോക്കി, പിന്നെ പ്രഭാകരനോടായി പറഞ്ഞൂനിനക്കാളെ ശരിയ്ക്കറിയില്ലെന്ന് തോന്നുന്നൂതാരാദാസ്, ശരിക്കും അധോലോക ഡോണ്‍,ഒരുകാലത്ത് എന്‍റെ ശിഷൃനായിരുന്നു.
പ്രഭാകരന്‍റെ മുഖത്തൊര് പുച്ഛഭാവം നിഴലിച്ചു.രണ്ടുലക്ഷത്തിന് ലേലം താരാദാസിന് ഉറപ്പിക്കാന്‍ പോവുന്നൂ .രണ്ട് ലക്ഷംഒരു തരം…രണ്ടു തരം..ലേലഹാളില്‍ നിശബദ്ധത പരന്നൂ..പെട്ടെന്നൊരു പോലീസ്ജീപ്പ് വാരിശ്ശേരിമനയ്ക്ക് മുന്‍പിലെത്തി, ജീപ്പില്‍നിന്ന് പോലീസുകാര്‍ പുറത്തേക്കിറങ്ങി ,ലേലഹാളില്‍ പലരുടെയും മുഖത്ത് പരിഭ്രമം.മുന്‍പില്‍ തലയെടുപ്പോടെ വേഗത്തില്‍ നടന്നുവരുന്ന ഇന്‍സ്പക്ടറെ അനന്തന്‍നമ്പ്യാര്‍ ഭയത്തോടെനോക്കീ.ഓ മൈഗോഡ് ബല്‍റാം..ഇന്‍സ്പക്ടര്‍ ബല്‍റാംഇനി നമ്മള്‍ക്ക് രക്ഷയില്ല , നമ്പൃാര്‍ വേഗം സീറ്റില്‍ നിന്നെഴുന്നേറ്റൂ. എസ്ക്കേപ്പ്…പ്രഭാകരാ…..വേഗം രക്ഷപ്പെടാന്‍ നോക്ക്.ഈ ലേല നടപടികള്‍ തല്ക്കാലം ഇവിടെ നിര്‍ത്തിവെക്കുകഇത് കളക്ടറുടെ ഓര്‍ഡറാണ്ഇന്‍സ്പക്ടര്‍ ബല്‍റാമിന്‍റെ ശബ്ദം ലേലഹാളിലുയര്‍ന്നൂ.കളക്ടറുടെ വാഹനം മനയുടെ മുമ്പില്‍വന്നുനിന്നുകാറില്‍നിന്ന് കളക്ടര്‍ ജോസഫ്അലക്സ് പുറത്തേക്കിറങ്ങി.അദ്ധേഹത്തിന്‍റെ വരവ് നോക്കിനില്ക്കുന്ന സദസൃര്‍, വേദിയിലിരുന്നവര്‍ ബഹുമാനത്തോടെ ജോസഫ് അലക്സിനെ നോക്കീ എഴുന്നേല്‍ക്കുന്നൂ.
സെക്ഷന്‍ 656 പഴയ കാട്ടുതടികള്‍ കൈവശം വെച്ചതിന്, സെക്ഷന്‍ 657 പുരാവസ്തുവെന്ന് കരുതപ്പെടുന്ന പത്തായമുതല്‍ സര്‍ക്കാരിനെ അറിയിക്കാതെ രഹസൃമായി കൈവശം വെച്ച് അനുഭവിച്ചതിന് , സെക്ഷന്‍ 658 സര്‍ക്കാര്‍ മുതല്‍ പരസൃമായി വില്ക്കാന്‍ ശ്രമിച്ചതിന്, ഈ വകുപ്പുകള്‍ പ്രകാരം പത്തായത്തിന്‍റെ ഉടമസ്ഥാവകാശം വാരിശ്ശേരിമനയ്ക്കാണെന്ന് സര്‍ക്കാരിന് ഉത്തമബോധൃമില്ലാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പത്തായം സര്‍ക്കാര്‍ സംരക്ഷണത്തില്‍ ആയീരിക്കുമെന്ന് ഇതിനാല്‍ അറിയിച്ചുകൊളളുന്നൂ..പോലീസും പരിവാരങ്ങളും പുറത്തേക്കിറങ്ങുമ്പോള്‍ ഗംഗ ദൈനൃതയോടെ നകുലനെ നോക്കീ , അയാളുടെ നോട്ടം മനയുടെ മുന്‍പില്‍ നിര്‍ത്തിയിട്ടേക്കുന്ന കാറിലിരുന്നു കലക്ടറെ കൈവീശി കാണിക്കുന്ന സ്റ്റീഫന്‍നെടുമ്പളളിലായിരുന്നു, ഗംഗയും അതുകാണുന്നുണ്ടായിരുന്നൂ സ്‌റ്റീഫനൊപ്പം കാറിലിരിക്കുന്ന ജോര്‍ജ്ജ്കുട്ടിയെ.
അപ്പോള്‍ ചെറിയൊര് ഉത്ഘണ്ടയോടെ നകുലന്‍ ഗംഗയെ നോക്കീ പറയുന്നുണ്ടായിരുന്നൂ..സതൃത്തില്‍ നമ്മള്‍ പത്തായം വില്ക്കാന്‍ ശ്രമിച്ചതിനേക്കാള്‍ കൂടുതല്‍ ജോര്‍ജ്ജ്കുട്ടി പത്തായം വില്ക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നൂ,, ഒരു പക്ഷേ അതിനുപിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ ആവോ, ഉണ്ടെങ്കിലും അത് ജോര്‍ജ്ജ്കുട്ടിയുടെ ഉളളില്‍നിന്ന് പുറത്തുവരില്ല. കാരണം അയാള്‍ക്കൊരിക്കലും അയാളല്ല വലുത്.സ്വന്തം വീടും അയല്‍വക്കവും നാടുമൊക്കെയാണ് അയാളുടെ ഉളളിലെപ്പോളും , ബന്ധങ്ങളുടെ സംരക്ഷകനും ഓര്‍മ്മകളുടെ സൂക്ഷിപ്പൂകാരനുമാണയാള്‍…