രചന : ഹരിഹരൻ.
ദേവാംഗന നിന്നെ അനു മിസ് ഡിപ്പാർമെൻ്റിലേക് വരാൻ പറഞ്ഞു.
ചിത്തിരയാണ് പറഞ്ഞത്.
ചിത്തു നിനക്കറിയുമോ ടാ എന്തിനാ വിളിച്ചതെന്ന് .ഞാൻ മിസ്സിൻ്റെ അസൈൻമെൻ്റ് സബ് മിറ്റ് ചെയ്തിട്ടില്ല. ഇന്നലെയായിരുന്ന ഫൈനൽ സബ്മിഷൻ ഡേറ്റ്. ഒരു ഈവൻ്റ് മാനേജ്മെൻറ് പ്രോഗ്രാമിന് ഞങ്ങൾ അഞ്ചു പേർ ബാംഗ്ലൂരിൽ പോയതു കാരണമാണ്. വൈകിയത്.
അതല്ല. നാളെ ഒരു വി.ഐ.പി നമ്മുടെ കോളേജി ലേക്ക് വരുന്ന ണ്ട്.അതുമായി ബന്ധപ്പെ ട്ട കാര്യം നിങ്ങളുടെ ഗ്രൂപ്പിനെ ഏൽപ്പിക്കാനാണ്. .ആൻ ആണ് പറഞ്ഞ ത്.
ആൻ ഞങ്ങളുടെ ഗ്രൂപ്പിൽ മൂന്ന്പേര് സ്ഥലത്തിലില്ല.അവർ പ്ലെയ്സ് മെൻ്റു തരുന്ന കമ്പനികളെ ക്ഷണിക്കുവാൻ പോയിരിക്കുകയാ.
പിന്നെ ആകെയുള്ളത് ഞാനും, ദത്തനും ഷീലയും അമിത്തും.
അമിത്ത് വരില്ല. നാളത്തെ പ്രോ ഗ്രാമിനെ ആലോചിച്ചാൽ ഇന്നേ പനി വന്നു എന്നു പറയുന്നവനാണ്.
ദേവി നിങ്ങനെ പറഞ്ഞു രക്ഷപ്പെടുവാൻ. ശ്രമിക്കണ്ടാ കഴിഞ്ഞപ്രോഗ്രാം ഞാനും, ചിത്തുവും ആണ് ചെയ്തത്. ബാക്കി അഞ്ചെണ്ണത്തിൽ ഒന്നിനെ പോലും കണ്ടില്ല സ്റ്റേജിൽ
ശരി ആൻ മിസ്സിനെ ചെന്ന് കണ്ടിട്ട് വരാം.
.ദെവാംഗന ഡിപ്പാർട്ട് മെൻ്റിൽ ചെന്നു ‘
മോണിംഗ് മിസ്.
മോണിംഗ് .ദേവാംഗന എപ്പഴാ എത്തിയത്.ബാംഗ്ലൂരിൽ നിന്ന് ‘
ഇന്ന് രാവിലെ മിസ്.. നമുക്കാണ് ഓവർ ആൾ പെർഫോമൻസ് കപ്പ് + 75000 രൂപ ക്യാഷ് പ്രൈസും…
ദേവാംഗന മറ്റുള്ളവർ എവിടെ മിസ് ചോദിച്ചു.
മിസ്സ് ഞങ്ങൾ നാലു പേർ ഉണ്ട്.മറ്റു മുന്നു പേർ സ്ഥലത്തില്ല എന്ന കാര്യം മിസ്സിനു അറി
യാമല്ലോ,-
ദേവാംഗന ഇതു ഒരു ചെറിയ
പരിപാടിയാണ്.ഒരു മണിക്കൂർ പ്രോഗ്രാമാണ്.
നിങ്ങളിൽ രണ്ടു പേർ ആങ്കർ ചെയ്യണം. ബാക്കി രണ്ടു പേർ മറ്റുള്ള അറേഞ്ച്മെൻ്റ് സ് ചെയ്യണം.
നിങ്ങൾ .തീരുമാനിച്ചാൽ മതി ആര് ഏത് പ്രോ ഗ്രാം ചെയ്യണമെന്ന്.
പക്ഷെ ‘എനിക്ക് ലിസ്റ്റ് ലഞ്ച് ബ്രേക്ക് സമയത്ത് കിട്ടണം
അതിൻ്റെ പ്രോഗ്രാമിൻ്റെ – അജണ്ഡയും തയ്യാറാക്കണം.
ദേവാംഗന നിങ്ങളുടെ ഗ്രൂപ്പിൽ രൂപൻ ഇ ല്ല. പക്ഷെ അവൻ. വെൽക്കം സ്പീച്ച്.തയ്യാറാക്കും. വിനീത വോട്ട് ഓഫ് താങ്ക്സ് പറയും.
അ ടു ത്ത ദിവസം കാലത്ത് 11.45 വി.ഐ.പി വന്നു
ദക്ഷിണേന്ത്യൻ സിനിമകളിൽ മിന്നിതിളങ്ങുന്ന സ്വഭാവനടനാണ് അ ദ്ദേഹം.കന്നട മാതൃഭാഷയാണയെങ്കിലും മലയാളം തമിഴ് സിനിമകളിൽ ഒഴിവാക്കാൻ പറ്റാത്ത
വില്ലൻ നടനായിരുന്നു.
കാറിൽ ‘ വന്നിറങ്ങി നടന്നു വന്നു. കോളേജിൻ്റെ ‘ ചെയർമാനും ഡയറക്ടറും അയാളെ വേദിയിലേക്ക് സ്വീകരിച്ചു. ആ ഡിറ്റോറിയത്തിലാണ് വേദി
ഒരുക്കിയിരുന്നത്.
നടൻ വന്ന വുടൻ ആഡിറ്റോറിയത്തിലേക്ക് കൈ വീശി
അകത്തു വന്നു.കൂടെ ചെയർമാനും ഡയറക്ടറും.
കാര്യപരിപാടികൾ തുടങ്ങി. നടനും ചെയർമാനും ഡയറക്ടറും വേദിയുടെ മുന്നിൽ ഇരുന്നു. പ്രോഗ്രാം തുടങ്ങി. ആ ഡിറ്റോറിയം വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞു കണ്ടു.
വേദിയിലേക്ക് ദേവാംഗന കയറി വന്നു. തനി കേരളിയ വേഷത്തിലാണ് ഹാൻഡ് മൈക്ക് എടുത്ത് പിടിച്ച് സംസാരിച്ചു.. ഇംഗ്ലീഷിലാണ് സംസാരിച്ചത്.. ഞാൻ ദേവാംഗന.ഫൈനൽ ഇയർ എം ബി എ. സ്റ്റുഡൻ്റ് എന്ന് പറഞ്ഞു.
കൂപ്പുകൈയോടെ വേദിയിൽ നിന്നു തൊഴുതു. പിന്നെ നടക്കാൻ പോകുന്ന കാര്യപരിപാടികളെക്കുറിച്ച് ഇംഗ്ലീഷിൽ പറഞ്ഞു. പിന്നെ അതിനെ തന്നെ. മലയാളത്തിലും തമിഴിലും പറഞ്ഞു. പിന്നെ അതിനെ തെലുങ്കിൽ പറഞ്ഞു.നടൻ ശരിക്കും ഞെട്ടി പോയി.ഇതേ ശൈലിയിൽ തന്നെ ഒരുവേദിയിൽ വെച്ച് കേട്ടിട്ടുണ്ട്.. പിന്നെ അതിനെ കന്നട ത്തിലും പറഞ്ഞു. നടൻ – ആലോചിച്ചു. ഇതേ വേഷം – തെലുഗു കന്നട ഉച്ചാരണ’ ശൈലി .അയാളുടെ.മാനസിക സമ്മർദ്ദം കൂടി കൂടി വന്നു.
വിയർക്കാൻ തുടങ്ങി.
ദേവാംഗന വെൽക്കം സ്പീച്ച് വേണ്ടി ദേവദത്തനെ വിളിച്ചു.
താങ്കയു ദേവാംഗന എന്നു പറഞ്ഞ് മൈക്കിലൂടെ ‘ചിരിച്ചു കൊണ്ടു പറഞ്ഞു..
പിന്നെ തെലുങ്കിൽ ശ്രീരാഗത്തിൽ ഒരു പാട്ടുപാടി. നടൻ ശരിക്കും ഞെട്ടി പോയി.
സദസ്സിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.. ജൂനിയർ ദേവരാജ്. ഇതു കേട്ടതും സദസ്സിൽ കൈയ്യടി ഉയർന്നു. അനു മിസ് ശ്രദ്ധിച്ചു.ശരിയാണ്. ശരിക്കും ദേവരാജ്. പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല.
തെലുങ്കിൽ പാട്ടിൻ്റെ അർത്ഥം
ഞാൻ അറിഞ്ഞു നിങ്ങൾ ആരാണെന്ന് പക്ഷെ എനിക്ക് അതു പറയാൻ അവകാശമില്ല.
പക്ഷെ നിങ്ങൾക്ക് പറയാം എന്തെന്നാൽ ഞാൻ നീയാണെന്ന്.
ആദ്യം കോളേജ് ചെയർമാനെ വേദിയിലേക്ക് വിളിച്ചു. പൂച്ചെണ്ട് കൊടുത്തു വിദ്യാർത്ഥിനി.
അടുത്തതായി നമ്മുടെ വിശിഷ്ഠാതിഥി നടൻ ശ്രീ.ദേവരാജിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
ദേവരാജനു തല കറ- ങ്ങുന്നതു പോലെ തോന്നി.. അയാൾ. പതുക്കെ .വേദിയിൽ ഇരുന്നു.. ദേവാംഗനയാണ് പൂച്ചെണ്ടുനൽകിയത്.
തെലുങ്കിൽ നടൻ എന്തോ ചോദിച്ചു. ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു ദേവാംഗന. അടുത്ത് ഡയറക്ടറെ വിളിച്ചു. അദ്ദേഹത്തിനു പുച്ചെണ്ടു നൽകി ആദരിച്ചു.
ഭദ്രദീപം കൊളുത്ത വാൻ നടനെ വിളിച്ചു നടൻ മറ്റുള്ളവരോടപ്പം ചേർന്ന് ദീപം തെളിയിച്ചു
അയാളുടെ ഊഴം പറഞ്ഞു. എനിക്ക് ഇംഗ്ലീഷ് സംസാരിച്ച് വശമില്ല. പിന്നെ തെലുങ്കിൽ പറഞ്ഞു. ഞാൻ ഒരു ഗായകൻ ആണ്. സിനിമയിൽ പാടാനാണ് വന്നത്.. പക്ഷെ പിന്നെ നടനായി. ഞാൻ ഒരു. തെലുഗു ചിത്രത്തിൽ പാടിയപാട്ടാണ്. എൻ്റെ ആദ്യത്തെ ഗാനം .ഞാൻ ഈ ഗാനം എസ്.പി.ബി. സാർ.. സുശീലാമ്മ അവരുടെ കൂടെയാണ് പാടിയത്. ഇതു ഒരു കോളേജ് സോങ്ങ് ആണ്. എൻ്റെ വരികൾ മാത്രമെ ഓർമ്മയിൽ വരുന്നുള്ളൂ.. മറ്റുള്ളവർ പാടിയ വരികൾ എനിയ്ക്കിറിയല്ല. ഞാൻ പാടാം.ഇത് ഒരു രാഗമാലിക.ഗാനമാണ്. എൻ്റെ വരികൾ മോഹനരാഗത്തിലും കല്യാണി രാഗത്തിലും. എസ്.പി.ബിയുടെ ആനന്ദഭൈരവി രാഗത്തിലും, സുശീലാമ്മ പാടുന്നത് നീലാംബരി രാഗത്തിലുമാണ്.
നടൻ പാടാൻ തുടങ്ങി. പ്രായം 50 ആയിട്ടും ശബ്ദം പി.ജയചന്ദ്രനെ പോലെ യുവാവിൻ്റെതായിരുന്നു. നടൻ ഗാനം നിർത്തി പെട്ടെന്നാണ് ആനന്ദഭൈരവി രാഗത്തിൽ അതിനെ തുടർന്ന അനുപല്ലവിയിൽ ദേവദത്തൻ മൈക്ക് പിടിച്ച് പാടി കൊണ്ട് വേദിയിൽ കയറിയത്.’
നടൻ പതുക്കെ വന്നു ദേവദത്തൻ്റെ അരുകിൽ ചേർന്നു നിന്നു.അയാളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി കൊണ്ടിരുന്നു. ദേവദത്തൻ. പാട്ട് അവസാനിക്കുന്ന സമയത്തിൽ അതിനോട് ചേർന്ന് ഒരു സ്ത്രീയുടെ ഹമ്മിങ് നീലാംബരി രാഗത്തിൽ ഉയരണം.. ആഹമ്മിങ്ങ് പാടി കൊണ്ട് ദേവാംഗന സദസ്സിൽ നിന്ന് വേദിയിലേക്ക് വന്നു. അവസാനത്തെ വരിയിൽ കുട്ടിയെ താരാട്ടുപാട്ട് ഉറക്കിയതുപോലെ അവസാനിപ്പിക്കണം.. ദേവാംഗന, ദേവദത്തൻ്റെ കൈയ്യിൽ പിടിച്ച് പാടി അവസാനിപ്പിച്ചു..
പാട്ട് കഴിഞ്ഞതും രണ്ടു പേരും പറഞ്ഞ പോലെ മൈക്കിനെ സ്റ്റാൻഡിൽ വെച്ച് വേദിയിൽ നിന്ന് ഇറങ്ങി പുറത്തേക്കു ഓടിപ്പോയി അനു മിസ് അവരുടെ പിന്നാലെയും..
അടുത്ത പരിപാടി ചീഫ് ഗസ്റ്റിനുമെൻ്റൊ നൽകാൻ ചെയർമാൻ ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദേവാംഗനയേയും, ദേവദത്തനേയും വിളിക്കുന്നു.
അനു മിസ് ചെയർമാനോട് പറഞ്ഞു. അവർ കാറിൽ വീട്ടിലേക്കു പോയിസാർ
നടൻ പറഞ്ഞു ചെയർമാനോട് സാർ എനിക്ക് ആ കുട്ടികളെ കാണണം.. അവരുടെ മേൽവിലാസം തരുസാർ.. അല്ലെങ്കിൽ ഫോൺ നമ്പർ തരുസാർ. എനിക്ക് അവരെ കണ്ടേതീരു. എന്തെന്നാൽ അവർ എൻ്റെ മക്കളാണ് എനിക്ക് നഷ്ടപ്പെട്ട പെട്ട ഇരട്ട മക്കൾ. ഒരു തെറ്റുദ്ധാരണയുടെ പേരിൽ എനിക്ക് നഷ്ടപ്പെട്ട എൻ്റെ കുട്ടികൾ..
അനു ചോദിച്ചുകന്നട ത്തിൽ ‘ അവർക്കറിയുമോ.? അത് എനിക്കറിയില്ല: പക്ഷെ .ഭത്തൻ പാടിയ പാട്ടിലും പിന്നെ ഞങ്ങൾ ചേർന്ന പാടിയ പാട്ടിലും അതിൻ്റെതായ ചെറിയ സൂചനയുള്ള പോലെ എനിക്ക് തോന്നിപ്പോയി നടൻ പറഞ്ഞു..’
എനിക്ക് അവരുടെ വീട് അറിയാം എന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞു.
നടനോട് പറഞ്ഞു സാർ കാറിൽ കയറി ഇരിക്കൂ. നിങ്ങളുടെ മക്കൾ നിങ്ങൾക്കു തിരിച്ചു കിട്ടും. പക്ഷെ അവരുടെ അമ്മ മരിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. അവരുടെ അമ്മാവൻ്റെ കൂടെയാണ് താമസം.
വീട് എത്തുന്നതു വരെ നടൻ കരഞ്ഞുകൊണ്ടിരുന്നു.
വീടെത്തി . പക്ഷെ വീട് പൂട്ടിയിരുന്നു. അടുത്ത വീട്ടിൽ അന്വേഷിച്ചു. കുട്ടികൾവരാൻ സമമായി അകത്ത് വന്നിരിക്കാം.
അടുത്തവീട്ടുകാർ പറഞ്ഞു.
അഞ്ചു മിനിറ്റിനകം അവർ എത്തി. ദേവാംഗന ചോദിച്ചു. സാർ ഇവിടെ?
നടൻ ഒന്നും പറയാതെ ബാഗിൽ നിന്ന് ഒരു ചെറിയ ക്യാഷ് ബാഗ് എടുത്തു. അതു തുറന്നു കാണിച്ചു കൊടുത്തു. ഭാര്യ ഭർത്താവ് അവരുടെ മടിയിൽ നാലു വയസ്സ് തോന്നിയ്ക്കുന്ന ഒരു. ആൺക്കുട്ടിയും പെൺകുട്ടിയും. ദേവാംഗന പറഞ്ഞു. ഞാൻ ദത്തൻ അമ്മ. അപ്പോൾ .നിങ്ങൾ?
‘
അച്ഛൻ, നിങ്ങളുടെ ഡാ ഡി എന്ന് ഇംഗ്ലീഷിൽ പറഞ്ഞു. പിന്നെ രണ്ടു പേരെയും തന്നോട് ചേർത്തി നെറ്റിയിൽ, തലയിൽ ചുംബിച്ചു കൊണ്ടേയിരുന്നുനടൻ – ദേവരാജ്.
കഥാരചനാ 100 % സാങ്കൽപ്പികം.