രചന : പ്രകാശ് പോളശ്ശേരി.
നിനക്കു വേണ്ടെൻ്റെ സ്നേഹമെന്നാകിലും
എനിക്കു പെയ്യാതിരിക്കാനാവില്ല ഭൂവിൽ
നിനച്ചിരിക്കുന്നുണ്ട് സ്നേഹക്കൊതിയിൽ
നനുത്ത സ്നേഹത്തിനായി നിശാഗന്ധിയും
നിനക്കു വേണ്ടെന്ന കാഴ്ചയിലാകാംകൂർത്ത
മുള്ളുകൾഒരുക്കിയ ദലങ്ങൾ നിന്നതും
ദച്ഛദം വരണ്ടു നിർത്തിയ കാഴ്ചയിൽ
ശുദ്ധ ചുംബനത്തിനെന്തു പ്രസക്തിയാണ്
മുക്തകുഞ്ചകം പൊഴിച്ചിടാനായി
കൂർത്ത മുള്ളുകൾ കേമം തന്നെയും
രസിച്ചിടാനില്ല പാരിൽ അതൊക്കെയും
തിരിഞ്ഞു നോക്കില്ലുരഗങ്ങൾ പോലും
എന്നിട്ടുമീ പ്രകൃതിയെന്തിനായ്
ഒരുക്കുന്നു നിന്നെയും പ്രണയത്തിനായി
ഒരിക്കൽ പൂക്കും നിലനില്പിനായിട്ട്
അന്ന് കാത്തിരിക്കുമൊരു ഭ്രമരത്തിനേയും
തനിഷ്ഠമാമൊരുപുൽക്കൊടിപോലും –
കാത്തിരിക്കും,തനിക്കായിട്ടൊരു മാരനെ –
പോലും,തനിച്ചു വസിക്കാൻ പാരിലാരെയും
തനിച്ചാക്കിയിട്ടില്ല ഈശൻ പാരിൽ.