രചന :- ബിനു. ആർ.

കാലംകാത്തുവച്ചുപറഞ്ഞുവച്ചതാണ് പാതിവ്രത്യത്തിൻ പര്യായം
ഭൂമിപുത്രി സീതയെന്ന്
അക്കാലം കാന്തനോടൊപ്പം കാടുവാഴാൻ
നിയോഗിക്കപ്പെട്ടവൾ !
കാന്തനില്ലെങ്കിലും നാടുവാഴാൻ
നിയോഗിക്കപ്പെട്ടവൾ,
അനിയത്തിയായ് ജ്വേഷ്ടത്തിക്കായ്
കാലങ്ങൾ മാറ്റിവെച്ചുമൗനിയായ്
കാലങ്ങൾകഴിക്കവേ,
കാന്തന്തൻവാക്കുകൾ എങ്ങുമേതുമേ
കേട്ടീടുവാൻ,
അമ്മമാരെയും അയോധ്യയെയും
പരിപാലിക്കുവാൻ,
ഒരുകണ്ണിമമാറ്റിവയ്ക്കുവാൻ
വിധിക്കപ്പെട്ടവൾ… !
വഴിയേപോയ തോഴിയിൽ
അനുരാഗംതോന്നി വലിച്ചുകയറ്റി
അവരുടെ വായിലെ തോന്ന്യാക്ഷരങ്ങൾ
കേട്ടുതളർന്നോരുരാജവംശത്തിൻ
വിധിയെ, തേങ്ങുന്നനെഞ്ചോടം
ചേർത്തവൾ!
ദാഹമടങ്ങിയ തോഴി മടങ്ങാൻ നേരം,
കണ്ണുയർത്തിച്ചോദിച്ചൂ
എന്തിനുവേണ്ടീ തോഴീ,
ദാഹാർത്തയായ്ക്കയറിവന്നനേരം
ദാഹജലം നീട്ടിയ ജനതയെ വഴിയാധാരമാക്കിയതെന്തിന്നുനീ… !
ചോദിച്ചതും നിനച്ചതും നിനച്ചിരിപ്പതും
നാക്കിൻപ്പിഴവെന്നോതിയ തോഴിയെ
മൗനമായ് ശകാരിപ്പതും നീയേ നീ ഒരാൾ !
വായിച്ചതും കേട്ടതും കേൾക്കേണ്ടതും
ഇന്നതെന്നോതീവരേണ്യൻ,
കേട്ടുശീലിച്ചതാം മൗനനൊമ്പരങ്ങളും
ഏകാന്തജീവിതരാത്രിപകലുകളും
കാന്തൻകാൽക്കൽ വച്ചുമൊഴിഞ്ഞൂ
തിരിച്ചെത്തിയനേരം… !
ആ നേരം പതി പ്രാണപ്രിയൻ
പറഞ്ഞതൊന്നുമാത്രം,
കാലങ്ങളെല്ലാം കാതോർത്തിരിക്കുന്നൂ
ക്ഷമയുടെ നെല്ലിപ്പലകയിൽ
കയറിയിരിക്കുന്നവൾ നീ ഊർമിള,
ഭൂമിപുത്രിയാം നാരീമണി.

By ivayana