രചന : അമിത്രജിത്ത്.

കാറ്റിലുലയും കപ്പല്‍ പോലെ
ആടിയുലയും എൻ ഹൃദയം
സ്നേഹം പേറിയ പാരാവാരം
തിരയടിച്ചലറും എൻ കഥനം.

ഭാവി മാത്രമല്ലെൻ ഭാവനയില്‍
കണ്ടു ഞാനും പ്രിയ സഖിയേ
ഭൂതം കൂടി നോക്കണമെന്നും
നടപ്പു ചേർന്നതും നീലിമയിൽ.

അകലെയകലെ മായുന്നെല്ലാം
ചേര്‍ത്തു തുന്നീ ഈ വരികൾ
ആകാശത്തിനു മീതെ പായും
കാർമുകിലെന്നുടെ കഥയുരയും

പാരാവാരം തന്നിൽ ചേരുംവരെയും
ചാലുകൾ തീർത്തും മിഴിവഴിയും.

അമിത്രജിത്ത്.

By ivayana