കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്.കഫറ്റീരിയയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകൾ പ്രവേശിച്ചാൽ പ്രധാനമന്ത്രിയുടെ തന്നെ സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം ലംഘിക്കപ്പെടും എന്നതിനാലാണ് കഫറ്റീരിയയിൽ ജസീന്തയ്ക്കും സുഹൃത്തുക്കൾക്കും പ്രവേശിക്കാൻ സാധിക്കാഞ്ഞത്.ഞാൻ ഇവിടെ ഓൺലൈൻ ബുക്കിങ്ങ് നടത്തിയിരുന്നില്ല. തെറ്റ് എന്റേത് തന്നെയാണ്. വിഷയത്തിൽ ജസീന്ത ട്വീറ്റ് ചെയ്തു.

കഫേയിലെ എല്ലാ സീറ്റുകളിലും ആളുകൾ ഉണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രിയെ അകത്ത് പ്രവേശിപ്പിക്കാൻ സാധിക്കാത്തത് എന്ന് ഉടമയും വ്യക്തമാക്കിയിരുന്നു. കഫേയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ മറ്റൊരു കസ്റ്റമർ പുറത്തിറങ്ങിയതിന് ശേഷം സ്ഥാപനത്തിനകത്തെ ജീവനക്കാരൻ പോയി വീണ്ടും ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ജസീന്ത തിരികെ അവിടേക്ക് തന്നെ മടങ്ങുകയും ചെയ്തു.ന്യൂസിലാന്റിൽ കഫറ്റീരിയകളും റെസ്റ്റോറണ്ടുകളും വ്യാഴാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. 

By ivayana