രചന : ബീഗം.

നിർഭയം നിരത്തിലിറങ്ങാൻ
നീതി കിട്ടുവാൻ
നന്മ തൻ കുപ്പായമണിയുവാൻ
നരനു നല്കി പൗരാവകാശം
അരക്ഷിതരോടക്രമമരുതു
അബലയോടുബലമരുതു
അനാഥയോടകമഴിഞ്ഞലിവു കാട്ടി
അമ്മക്കരികിലായൊരു തുണ നല്കി
അനീതിയുന്മൂലനം ചെയ്തവനു
അറിഞ്ഞു നല്കുമീ ചൂണ്ടുവിരലടയാളം
വാഗ്ദാനങ്ങൾ വായുവിൽ പറത്തി
വീരനായ് സ്വയം മുദ്രകുത്തി
വിജിഗീഷുവെന്നോമനപേരിൽ
വിരാചിക്കുന്നവനില്ല മഷിയടയാളം
നാടിനെ സ്നേഹിച്ചു നന്മയെ കൂട്ടാക്കി
നരിയാകാതെ നരനായ് മാറി
നാട്യമില്ലാത്ത
നന്മമരത്തിനാകട്ടെയീകരുതൽ.

ബീഗം.

By ivayana