സി ആർ ശ്രീജിത്ത് നീണ്ടൂർ.
എക്സ്പ്രഷനിസം, ലോകകലയിലെ എന്നത്തെയും ഒരു മഹാത്ഭുത കലാശൈലിയാണെന്ന് പറയാതെ വയ്യ. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെയല്ല, മറിച്ച് പുറത്തുള്ള ലോകത്തെ വസ്തുക്കളും സംഭവങ്ങളും ഒരു വ്യക്തിക്കുള്ളിൽ ഉളവാക്കുന്ന ആത്മനിഷ്ഠമായ വികാരങ്ങളും പ്രതികരണങ്ങളും ആണ് ആർട്ടിസ്റ്റ് അതില്‍ ചിത്രീകരിക്കുന്നത്.
സ്വാഭാവികമായ വസ്തു-വിഷയങ്ങളെ കഠിനാദ്ധ്വാനംവഴി അക്രമാസക്തവും ചലനാത്മകവുമായ പ്രയോഗത്തിലൂടെ കടത്തിവിട്ടാണ് ആർട്ടിസ്റ്റ് ഈ ലക്ഷ്യം നിറവേറ്റുന്നത്; വക്രീകരിക്കല്‍, അതിശയോക്തി, പ്രാകൃതത, ഫാന്റസി എന്നിങ്ങനെയുള്ള സങ്കേതങ്ങളിലൂടെയും മറ്റും. ഇത്തരം സ്വഭാവത്തിലുള്ള സൃഷ്ടികളിലൂടെ ഒരാള്‍, തീർച്ചയായും ലക്ഷ്യമിടുന്നത് എന്തിന്റെയെങ്കിലും യാഥാർത്ഥ്യത്തെ കേവലമായി വരച്ചുകാട്ടാനല്ല, പകരം അത് ഒരുതരം ആന്തരികമായ പര്യവേക്ഷക്ഷണത്താല്‍ സംഭവിച്ചു ജീവിച്ചുതീര്‍ത്ത് നിർമ്മിക്കപ്പെടുന്നതാണ്.
1980-90-കളിലെ കേരളീയ ചിത്രകലയില്‍ പോസ്റ്റ് ഇംപ്രഷനിസത്തിന്റെയും എക്സ്പ്രഷനിസത്തിന്റെയും പ്രകടമായ സ്വാധീനം/പ്രതിഫലനം നമുക്ക് കാണാം. തീർച്ചയായും രാഷ്ട്രീയ-പ്രത്യയശാസ്ത്രപരമാർന്ന തീവ്ര മനോഭാവങ്ങൾത്തന്നെയാണ് അവയെ സാധ്യമാക്കിയത്. കാലം കഴിഞ്ഞപ്പോള്‍ ഇന്നിന്റെ സാങ്കേതികമായ സൌകര്യങ്ങളാല്‍, ഒരുപക്ഷേ കമ്പോളാനുസൃതമായി, പലരും അതിൽനിന്നു കുതറിമാറി പുതിയ ലാവണങ്ങള്‍ തേടി. അപ്പോൾപ്പോലും ചിലര്‍ ഈ അതിശക്തമായ സുന്ദരഭാഷയെ തീർത്തും കൈയൊഴിഞ്ഞില്ല. അതിനെ പലതരത്തില്‍ പുതുക്കിക്കൊണ്ടായിരുന്നു അവര്‍ സ്വയം തങ്ങളെ കലാലോകത്തു സ്ഥാനപ്പെടുത്തിയത്.
അക്കൂട്ടത്തിലെ ഒരാളാണ് ബൈജു നീണ്ടൂര്‍. ഒരുതരം തീവ്രതരമാർന്ന സാമൂഹ്യപ്രതിബദ്ധത ഇത്തരക്കാരില്‍ സ്വാഭാവികമായി അന്തർഹിതമാണ്. ജന്മരഹസ്യംപോലെ അറിയാതെ, കരുണയോടെ സ്നേഹത്തോടെ കുടിയേറുന്ന ഒരു മനസ്ഥിതിയാണത്. ഇവിടെ ഏറെ എക്സ്പ്രഷനിസ്റ്റിക് ആയ ബിംബങ്ങളോടൊപ്പം സർറിയലിസ്റ്റിക് അന്തരീക്ഷവും വിന്യസിച്ചാണ് ബൈജു തന്റെ കലാരചന നടത്തുന്നത്. കടൽനീലക്കിടയില്‍ ഫ്രെയിമില്‍ തലങ്ങും വിലങ്ങും കരുത്തോടെ, മൂർച്ചയോടെ പ്രക്ത്യക്ഷമാകുന്ന മനുഷ്യരും മൃഗങ്ങളും. രക്തമിറ്റുന്ന മുറിവുകള്‍ ഇന്നിന്റെ മൂർച്ചയേറിയ അനുഭവക്കെടുതികളിൽനിന്നൂറുന്നതല്ലാതെ മറ്റൊന്നുമല്ല.
ഈ എക്സ്പ്രഷനിസ്റ്റിക് വർക്കുകള്‍ അതിന്റെ തീവ്രവും കേന്ദ്രീകൃതവുമായ രൂപീകരണത്തിലൂടെ അതിവൈകാരികമായ ഒരനുഭവലോകമായി മാറുകയാണ് കാഴ്ചക്കാര്‍ക്ക്. ചുറ്റുമുള്ള പരിസരം നിർദ്ദേശിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ പ്രതീതിയോ ബിംബകല്പനയോ പുനർനിർമ്മിക്കുന്നതിനേക്കാള്‍, ലോകം എങ്ങനെയൊക്കെ പ്രതിനിധാനം ചെയ്താലും ഇല്ലെങ്കിലും ആർ lട്ടിസ്റ്റ് തന്റെ ഭാവനയെ സംവേദനക്ഷമതയെ അതിശക്തമായി പ്രക്ഷേപിക്കുകയാണ് ഇവയിലൂടെ. നാടകീയവും വികാരഭരിതവുമായ തീമുകൾ പര്യവേക്ഷണം ചെയ്ത് ഭയം, ആശങ്ക എന്നിത്യാദി ഭാവഗുണങ്ങളോടെ അല്ലെങ്കിൽ മനുഷ്യ-പ്രകൃതിയെ ഭ്രമാത്മകതയോടെ ആഘോഷിച്ചുകൊണ്ടും നിറത്തിന്റെയും വരയുടെയും അതിവൈകാരികമായ പ്രകടനസാധ്യതകൾ ഉപയോഗിച്ചുകൊണ്ടും.
കൂടുതൽ ആത്മനിഷ്ഠമായ കാഴ്ചപ്പാടുകളോ മനസ്സിന്റെ അവസ്ഥകളോ പ്രകടിപ്പിക്കുന്നതിനേക്കാള്‍ പ്രകൃതിയുടെ മനുഷ്യരുടെ പ്രാതിനിധ്യത്തിൽനിന്ന് കണ്ടെടുക്കുന്നവ. ഈ ആന്തരിക പ്രേരണയുടെ ആവിഷ്കാരം, എല്ലാത്തരം രൂപക്രമത്തിലൂടെയും, കാഴ്ചക്കാരിൽ വ്യക്തിപരമായ പ്രതികരണമോ പ്രകോപനമോ ഉണ്ടാക്കാതിരിക്കില്ല. ഈ കണ്ടെത്തലുകള്‍ സുപ്രാധാനമായ, മറഞ്ഞിരിക്കുന്ന കാര്യങ്ങളെ, ബാഹ്യരൂപങ്ങളുടെ മൂടുപടത്തിൽനിന്ന് പുറത്തെടുക്കുകയാണ്.
Baiju. P.K
Pulikkakuzhiyil House
Neendoor P.O.,
Kottayam District- 686 601
Tel: +968 92985989, +91 9447868305
E-mail: baijndr@gmail.com
Education in Art:S
National Diploma In Fine Arts ( Painting)
atRavivarma college of fine arts, Mavelikara, Alappuzha Dist. Kerala, S. India
Exhibitions: Group Show
Silence of Eco: Eka Art Gallery Fort Cochi- 2007
conducted by Zen Studio gallery, Eramalloor
Tracing Erasures: at Durbar Hall Art Gallery- 2007
conducted by Zen Studio gallery, Eramalloor
The Edge: Museum Art Gallery Trivandrum- 2009
Polyphony: Dravidia Art Gallery Fort Cochi- 2009
conducted by Zen Studio gallery, Eramalloor
From the Voiceless: Kottayam Public Library Art Gallery- 2010
conducted by Zen Studio gallery, Eramalloor
Portraiture: Kottayam Public Library Art Gallery- 2011
conducted by Zen Studio gallery, Eramalloor
Other steps: Kottayam Public Library Art Gallery- 2013
Kerala LalithakalaAkademy State Eehibition- 2010, 12,13, 14,15
Visuals Under Erasure: Solo Show of Paintings and Drawing
at DC Art Gallery Kottayam, Presented by
Kerala LalithakalaAkademy- 2012
Visuals Under Erasure: Group show at Budha Art gallery, Fort Kochi, Kochi.
Kochi-MuzirisBiennale: Collateral Art Show Absence/Presence – 2012
conducted by Zen Studio gallery, Eramalloor
Solo show at Neendoor Public library Kottayam- 2015
Laconic: Group show at Kottayam Public Library Art Gallery- 2016
Monsoon Art Festival Kottayam -2018, 2019, 2020
IN BLUES OF THE DESERT- Dravidia Art Gallery Fort Kochi- 2019
Awards
Kerala LalithakalaAkademy State award – 2015
Digital poster designing award from Aster Qatar -Doha.