രചന : സുമോദ് പരുമല.

വീണ്ടുമോർമ്മയിൽ
നിലാച്ചിന്തിൽ പാറുന്നു ..
നിശാശലഭം ..
കാതിലാരോ പാടിടും
സ്നേഹഗാനമാരാവിൽ
പാർവ്വണങ്ങളിൽ
ആലോലം ..
നിശാസുരഭി .
മേഘജാലകം തുറക്കും
രാത്രിതാരകം ചിരിയ്ക്കും
നിൻ്റെ നീലവാർകുഴൽത്തുമ്പിൽ
മഞ്ഞുനീർതുളുമ്പും ..
ശിശിരരാവുപൂത്തൊരാ
മനസ്സിലാകവേ ..
തൂമരന്ദമാർദ്രമാം
ചൊടിയിലാകവേ ..
മിഴികൾ നീട്ടിയെന്തിനോ
മോഹവാർമയിൽപ്പീലികൾ .
വർണ്ണശയ്യകൾ വിരിയ്ക്കും
മാന്തളിർക്കുടങ്ങൾ … ആ
പാട്ടലിഞ്ഞ കാറ്റ് താരാട്ടും,
താളമായ്ത്തലോടും ..
മുകളമെന്തിനോ കൊതിപ്പൂ
താരിടംമാറിൽ ..
പ്രണയലോലമായിളം
മേനിയാകവേ
തിരികൾ താഴ്ത്തിയെന്തിനോ
രജനീദീപനാളശോഭകൾ .

സുമോദ്

By ivayana