രചന : സുനു വിജയൻ*

ഞാൻ നന്മയുള്ളവൻ ,ഉത്സാഹമുള്ളവൻ
നാടിനായ് മാത്രമീ മണ്ണിൽ പിറന്നവൻ
താന്തോന്നിയല്ല ,വിനയവും ,
വിദ്യയും കൈമുതലായുള്ള ലാളിത്യമേറിയോൻ .
കുതികാലു വെട്ടില്ല ,കുടുംബം കലക്കില്ല ,
നേരായ മാർഗ്ഗത്തിൽ എന്നും നടക്കുവോൻ ,
അക്രമം ചെയ്യില്ല ,അഴിമതി തെല്ലില്ല ,
കറ പുരളാത്ത രാഷ്ട്രീയ മുഖമുള്ളോൻ ..
കീറത്തുണി പോലെ പിഞ്ചിപ്പറിഞ്ഞൊരീ നാടിൻ മുഖഛായതന്നെ ഞാൻ മാറ്റിടും
പാലം വരും പുത്തൻ റോഡുകൾ വന്നിടും ,വെള്ളവും ,വെട്ടവും എങ്ങുമെത്തിച്ചിടും .
.പാതയോരങ്ങളിൽ വിശ്രമിക്കാൻ നല്ലരീതിയിൽ ആലയങ്ങൾ ഞാൻ പണിതിടും ..
പട്ടിണി എന്നുള്ള വാക്കു ഞാൻ നീക്കിടും ,
പുത്തൻ തൊഴിൽശാല നാട്ടിൽ ഉയർത്തിടും ,
കർഷകർക്കൊക്കെ വിളവിനു പൊന്നിന്റെ വിലതന്നെ നൽകി ഞാൻ നാടു നന്നാക്കിടും .
ഇത്രയും വിലയുള്ളതൊക്കെ ഞാൻ നൽകുമ്പോൾ
തുഛമായ് പകരം എനിക്കോട്ടു നൽകണം ,
അഞ്ചു വർഷങ്ങൾ അഹോരാത്രം ഞാനെന്റെ ചിന്തയിൽ നാടിൻ വികസനം കൊയ്തിടും ..
പുഞ്ചിരിച്ചെമ്പാടും വോട്ടുകൾ തേടി നടന്നൊരു നേതാവിനെ കൈവെടിയാതെ
വോട്ടുകൾ നൽകി വിജയതിലകമണിയിച്ചു നാടിന്റെ മന്ത്രിയായ് മാറ്റിനാം ..
ഒന്നുമാത്രം മുടങ്ങാതെ ചെയ്താ മിത്രം ചിന്തയിൽ നാടിൻ വികസനം കൊയ്തേറേ
ചിന്തകൾ അന്ധകാരത്തിന്റെ വിത്തുപോൽ മണ്ഡലം തന്നിൽ വിതച്ചവർ വോട്ടിനായ് ..

By ivayana