രചന : എം. എ. ഹസീബ്*

സ്വത്വത്തെ വാക്കിൽ
കുരുക്കിയാലതിനു
അടയാളാമെന്നു
പേരു ചൊല്ലാം.
‘ഞാൻ’- എന്നെനിക്കു
ഞാൻ നൽകുമാകാരം,
ക്ഷിപ്രമൊടുങ്ങും,
അതുമുതൽ ഞാനും
അടയാളമായ് മാറിടും!
സൂര്യാംശു പോലെ
സ്ഫുരണം ചെയ്യുന്ന
സത്യ പ്രകാശിതം
ഇന്നുകളാണെന്റെ
നാളേക്കടയാളം.
എന്റെ,
കാല്പനീകാകാശം,
അക്ഷരപ്പൂക്കളാൽ
കവിത കോർക്കുന്ന
ചിന്തകൾക്കടയാളമാകുന്നു.
ആകുലതകളിൽ,
വ്യഥ വീഥികളിൽ,
അതിജീവന
പർവ്വങ്ങളിൽ,
ആ കണ്ഠാന്ധകാര
ഏകാന്ത മൗനങ്ങളിൽ,
ആൾക്കൂട്ടാരവങ്ങളിൽ,
അഖിലാണ്ഡമണ്ഡലം
അടയാളങ്ങൾ..
ദിന വട്ടങ്ങളെന്നിൽ
നിറക്കും
നൂറുനൂറായിരം
അടയാളങ്ങൾ.
കാല ചക്രങ്ങളേറെ
കറങ്ങുമിനിയും,
മരണം,മണൽ
വിരിപ്പിലുറക്കുമ്പോൾ
ഓർമ്മ മറക്കും
പിന്നെയും പിറക്കും
പരമ്പരകൾ
തലമുറകൾ
പ്രപിതാവിനേയും
മറന്നിടാമെങ്കിലും,
ആർക്കുമറിയാ-
തടയാളമായ്,
ഞാൻ പിറവി
കൊണ്ടേയിരിക്കും.!

By ivayana