രചന : ലിസ്സ ലിസ്സ ❣️
അവൾ എന്നും തനിച്ചായിരുന്നു..
അവൾക്ക് ആരുമുണ്ടായിരുന്നില്ല..
അവൾക്ക് കാമുകനും ഉണ്ടായിരുന്നില്ല..
അവൾക്ക് അക്ഷരങ്ങളോടായിരുന്നു പ്രണയം..
അവൾ അക്ഷരങ്ങൾകൊണ്ട് മാലകോർത്ത് കഴുത്തിലണിഞ്ഞുരസിക്കും..
അവൾ കവിതകൾ കുറിച്ചിരുന്നു..
അവൾ ആ മൂന്നക്ഷരത്തെ തൻ മാറോടുചേർത്തുതാലോലിക്കും..
അവൾഒറ്റമുറിയിലെ മതിലുകളെ തൻകവിതചൊല്ലികേൾപ്പിക്കും..
അവൾ നട്ടുച്ച സ്വപ്നങ്ങൾ മാത്രം കണ്ടു..
അവൾ അതിമനോഹരമായി പാടുമ്പോൾ..
അവളുടെ ശബ്ദം മാറ്റൊലിയായി നാലുചുമരുകളിൽമുഴങ്ങും..
അവളുടെ പാട്ട് കേട്ട് നാലു ചുമരുകൾ സന്തോഷത്തോടെ കൈയ്യടിക്കും..
അവളുടെ ഒറ്റ മുറിയിലെ ഒറ്റ ജനാല രാത്രി മാത്രം തുറന്നിടും..
അവളുടെ ഇഷ്ടതോഴിയാം കുയിലിന്റെ മണിനാദം കേൾക്കാൻ..
അവൾഎതിർപാട്ടുപാടി കുയിലിനേയുംതൻപാട്ടുകേൾപ്പിക്കും..
അവൾ ഒറ്റ ജനലിനരികിലിരുന്നുപാടും..അതിമനോഹരമായി..
അവൾ എന്നും തനിച്ചായിരുന്നു..അതേ… തനിച്ച്..