കോവിഡ് കേസുകൾ (Covid) വർധിച്ചതോടെ സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും പോലീസ് പരിശോധനകളും സാമൂഹിക അകലം പാലിക്കലും അടക്കം നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന പുതിയ തീരുമാനം ഇത് മാറ്റമില്ലെന്നും അറിയിച്ചു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.പലതും വ്യാജമായി പ്രചരിക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും ആരോഗ്യ വകുപ്പും ഉത്തരവ് ഇറക്കിയിട്ടുണ്ട്.