രചന : ജോയ് പാലക്കാമൂല*

ഇതൊരുഷ്ണകാലം
സ്നേഹ മഴ കൊതിച്ച
വരണ്ട മനസ്സുകളുടെ
നോവുകാലം
പിഞ്ചു കുഞ്ഞിൽ
രതി ദാഹം തീർക്കുന്ന
വികൃത മനസ്സുകളുടെ
ഭീകര കാലം
അക്ഷരത്തിലങ്കം വെട്ടി
ഭാഷകൾക്കതിരിടുന്ന
സ്വാർത്ഥ ചിത്തരുടെ
അഹന്തയുടെ കാലം
അധികാര ചിന്തയിൽ
മൂല്യങ്ങൾ മറന്നാടുന്ന
മേലാളൻമാരുടെ
അത്യുഷ്ണകാലം
ഒരിക്കലും പെയ്യാത്ത
മഴയോർത്ത് മരിച്ചവരുടെ
ശവപറമ്പിൻ
വിലാപ കാലം.

ജോയ് പാലക്കാമൂല

By ivayana