ഹംസ
നന്മ ചെയ്യുന്നത് നമുക്ക് വേണ്ടിയാണെന്ന് കരുതി മറ്റുള്ളവർക്ക് നന്മ ചെയ്യുകയാണെങ്കിൽ ഒരിക്കലും നമുക്ക് ദു:ഖിക്കേണ്ടി വരില്ല. നാം ആർക്കെങ്കിലും നന്മ ചെയ്തിട്ട് അവരിൽ നിന്നും തിന്മയുണ്ടാകുമ്പോൾ – നമുക്ക് ദു:ഖം തോന്നാതിരിക്കണമെങ്കിൽ – നാം ചെയ്ത നന്മകളെല്ലാം നമുക്കു വേണ്ടിയാണ് ചെയ്യുന്നതെന്ന് മാത്രം വിശ്വസിക്കുക, നാം നമ്മോടൊരിക്കലും തിന്മ ചെയ്യില്ലല്ലോ ?.ഇത് ഞാനെന്റെ അനുഭവം കൊണ്ടാണ് പറയുന്നത്എത്രയോ പേർക്ക് എന്നാൽ കഴിയുന്നതെല്ലാം ചെയ്ത് കൊടുത്തിട്ടുണ്ട്. അവരിൽ നിന്നും എനിക്കായ് ഒന്നും പ്രതീക്ഷിക്കാറില്ല, അവർക്ക് എന്നിലൂടെ ലഭിച്ചത് അവർ അവരെപ്പോലെ കഷ്ടപ്പെടുന്നവർക്കും പങ്കുവെച്ച് നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ ചിലർ ദുഷ്ടരായ് മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. കഷ്ടപ്പെടുന്നവരുടെ വേദന തിരിച്ചറിയാൻ കഷ്ടപ്പെട്ടവർക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ് – കിട്ടിയത് അവർ പങ്കുവെയ്ക്കട്ടെയെന്ന് ആഗ്രഹിച്ചത് .” മിത്രങ്ങളെ നിങ്ങൾ നിങ്ങൾക്കായ് നന്മ ചെയ്യുക – മറ്റുള്ളവർക്ക് നന്മ ചെയ്തു കൊണ്ട് ” ഹംസ
ഏകൻ ഉത്ഘാടനം 14/04/2021 ബുധനാഴ്ച്ച വൈകിട്ട് നാല് മണിക്ക്….തൃശൂരിലും ഉസ്താദിന്റെ സേവനം ആവശ്യമുണ്ടെന്ന് പലരും പറയാറുണ്ട്, കാരണം എന്നെ കാണാനെത്തുന്ന തെക്കൻ കേരളത്തിലെ മുറിവ് രോഗികൾക്ക് അത് ഗുണകരമാകുമെന്ന് കരുതിയാണ് അങ്ങനെ പറയുന്നത്.ഈയിടെ സുഹൃത്ത് റിൻഷാദും സലീംകോടത്തൂരും സക്കീർ വാക്കത്തിയും ഇതേ കാര്യം എന്നോട് പറഞ്ഞു, ഞാൻ സമ്മതം അറീച്ചപ്പോൾ അവരത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.സ്ഥാപനത്തിന്റെ പേര് ഏകൻ എന്നാണ്. തൃശൂർ പുന്നയൂർകുളം പരൂര് വാക്കത്തിറോഡ് എന്ന സ്ഥലത്താണ് ഏകൻ സ്ഥിതി ചെയ്യുന്നത്.ഈ വരുന്ന 14/ 04/ 2021 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്കാണ് ഉത്ഘാടനം, ഏവർക്കും സ്വാഗതം.നോമ്പുതുറയുണ്ടായിരിക്കും. ഏകൻ Phon: 9142 916 786.