രചന : ഷൈലാകുമാരി*
മരക്കൊമ്പിലിന്നുമിരിക്കുന്നു ഞാനും
മരണത്തിൻഗന്ധം നിറയുമീ ഭൂവിൽ
കണിക്കൊന്നപൂത്തു വിടർന്നോരു നേരം
ചിരിച്ചാർത്തു പൈതങ്ങളെത്താതിരിക്കേ
എനിക്കൊന്നു പാടാൻ മനസ്സില്ല തെല്ലും
കരയുന്ന കണ്ണുമായ് മനുഷ്യരിരിക്കേ
വിഷുപ്പക്ഷി ഞാൻ മാത്രം പാടുവതെങ്ങനെ
തിരിച്ചുവരുമോ
വിഷു വീണ്ടും പണ്ടത്തെ-
ച്ചിരിക്കാലമായി.. പൂക്കാലമായി..