ഓൺലൈൻ ബൈബിൾ ക്ലാസിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ സൂം ആപ്പിനെതിരെ പള്ളി നടിപടിക്ക്. സാൻഫ്രാൻസിസ്കോയിലെ ഏറ്റവും പഴക്കമുള്ള സെന്റ് പോളസ് ലുതറെൻ ചർച്ചാണ് ബൈബിൾ പഠനത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ആപ്പിനെതിരെ കേസുകൊടുത്തത്. മെയ് ആറിന് മുതിർന്ന പൌരന്മാർക്കായി സംഘടിപ്പിച്ച ബൈബിൾ ക്ലാസിലാണ് സംഭവമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.ക്ലാസ് ആരംഭിച്ച് 42 മിനിറ്റ് ആയതോടെ സൂം ആപ്പ് കണക്ട് ചെയ്തിരുന്ന എല്ലാവരുടെയും കമ്പ്യൂട്ടർ സ്ക്രീനുകളുടെ നിയന്ത്രണം നഷ്ടമായി. ഇതോടെ കൺട്രോൾ ബട്ടണുകളും പ്രവർത്തിക്കാതെ ആവുകയായിരുന്നു. തുടർന്ന് മുതിർന്നവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങളുമാണ് സ്ക്രീനുകളിൽ തെളിഞ്ഞത്. പള്ളി അധികൃതർ സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടുകയായിരുന്നുവെന്ന് സൂം സമ്മതിച്ചിട്ടുണ്ട്.ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിവരങ്ങൾ സംരക്ഷിക്കുന്നതിനും സൂം ആപ്പ് വിലകൽപ്പിക്കുന്നില്ലെന്നുമാണ് പള്ളി ഉന്നയിക്കുന്ന ആരോപണം. സൂം ആപ്പിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും കാലിഫോർണിയയിലെ ഉപഭോക്തൃ സംരക്ഷണ ലംഘനമാണെന്നും…സംഭവം ഞെട്ടിക്കുന്നതാണെന്നാണ് സൂം വക്താവ് ബിബിസിയോട് പ്രതികരിച്ചത്.വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരെ സുരക്ഷിതമായ ഇടമല്ല സൂം എന്ന് നേരത്തെ തന്നെ സിഇആർടി ഉപദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.