ബീഗം കവിതകൾ*

അനുഗ്രഹമാസത്തിന്നലയടികൾ
ആത്മീയതതന്നാരവങ്ങൾ
പരിശുദ്ധ ഖുർആൻ അവതരിച്ചു
പുണ്യമീ പൂക്കാലം വിരുന്നുമായി
സക്കാത്തിൽ മുഴുകിയ ദിനരാത്രം
തസ്ബിഹിന്നാദത്തിൻ താളങ്ങൾ
നരകകവാടമടക്കുന്ന നേരം
സ്വർഗ്ഗവാതിൽ തുറക്കുന്നു
നരകത്തിൻ രക്ഷ നേടാനൊരു പരിച
നോമ്പാണെന്നുള്ളതു നീയറിയൂ
വികാരത്തെ നിയന്ത്രിച്ചു
വിവേകത്തോടടുക്കുന്നു
പാപമോചനത്തിനായിസ്തിഗ്ഫാറും
പുണ്യദിനത്തിൻ ചൈതന്യവും
ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠം
ആ പുണ്യദിനമാണു ലൈലത്തുൽ ഖദ്ർ
മക്കാവിജയവും ബദർ യുദ്ധവും
മായാത്ത മുദ്രകൾ റമദാനിൽ
അള്ളാവിൻ കാരുണ്യമേറെത്തരുന്നു
ആദ്യ പത്തിൽ നോമ്പിൻ വഴിയൊരുക്കൽ
കല്മഷമോചനം രണ്ടാം പത്തിലും
കണ്ണീർ വാർക്കുന്നു നരക മോചനത്തിൻ മൂന്നാം പത്തിലും
മിഴിയും മനവും തുറന്നിടട്ടെ
മടിക്കാതെ സൽകർമ്മം ചെയ്തിടട്ടെ
മുപ്പത് നാളുകൾ മുടക്കാതെ
മുന്നിട്ടു നിൽക്കട്ടെ വ്രതശുദ്ധി.


ബീഗം

By ivayana