അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു.
വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.
കണ്ടെയ്ന്‍മെന്‍റ് സോണില്‍ അവശ്യസാധന കടകള്‍ പോലും ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഈ പ്രദേശം എപ്പോഴും കര്‍ശന നിരീക്ഷണത്തിലായിരിക്കും.
എന്നാല്‍ നാലാം ഘട്ടത്തില്‍ അനുവദിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സംസ്ഥാനാനന്തര യാത്രകളില്‍ കൂടുതല്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ യാത്ര അനുവദിക്കും. എന്നാല്‍ യാത്രയ്‌ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്.
ചരക്കുലോറികളുടെ സംസ്ഥാനാനന്തര യാത്രകള്‍ അനുവദിക്കും. സ്റ്റേഡിയങ്ങള്‍ തുറക്കാവുന്നതാണ്, എന്നാല്‍ കാണികളെ അനുവദിക്കില്ല.
ആംബുലന്‍സുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാന്‍ അനുമതിയുണ്ട്.
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഓണ്‍ലൈന്‍ – വിദൂര വിദ്യാഭ്യാസ രീതികള്‍ നടത്താവുന്നതാണ്. ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.
ഗര്‍ഭിണികളും 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണ്.