രചന : ജീ ആർ കവിയൂർ*

അത്രമേൽ പ്രണയിക്കുന്നു..
വരില്ലോരിക്കലുമെന്റെ
ഓർമ്മകൾ നയിക്കും
യൗവന കാലത്തിലേക്കില്ല
തിരികെ നടക്കുവാൻ
അടരുന്ന പടരുന്ന നോവിന്റെ
നനവുകൾ പൂക്കുന്ന മിഴികളിൽ
ലവണ രസമാർന്ന പൂക്കളല്ല
അതു പ്രണയ മുത്തുക്കളാണെന്ന്
എന്തേ ആരുമറിയാതെ പോകുന്നു
ഇടനെഞ്ചിൽ മിടിക്കുന്ന
താളങ്ങളുടെ ചടുല സംഗീതം
നീ കെട്ടില്ലല്ലോ നിനക്കായി
വിരിയുന്ന ഹൃദയ പുഷ്പങ്ങൾ
ചവുട്ടി മെതിക്കപ്പെട്ടുവല്ലോ
ഓർമ്മ പുസ്ത താളുകളിൽ
സുക്ഷിച്ചിരുന്ന പീലി തുണ്ടും
വളപ്പൊട്ടും ചിന്നി ചിതറിയല്ലോ
ഞാനും എന്റെ ഏകാന്തതയും മാത്രം
തനിച്ചാക്കി പോയല്ലോ വസന്തമേ
കനവിൽ നിന്നും പിഴുതെറിയട്ടെ
നാമ്പിട്ട പൂമരത്തിൻ തൈകളും
ഉറക്കം കണ്പോളകളിൽ
മൂടൽ മഞ്ഞു പെയ്യുന്നു
മനസ്സിൽ ഇപ്പോഴും വിങ്ങുന്നു
കഴിഞ്ഞു കൊഴിഞ്ഞ
ദിനങ്ങളതേ ഇന്നും
ജീവിക്കുന്നു ഉള്ളിൽ
കവിതയായി വെളിയിലേക്ക്
എത്തി നോക്കുന്നനേരം
നിൻ ഹൃദയ പാദത്തിൽ
എന്റെ അധര ചുംബനം
ഈ കണ്ട ദിനങ്ങളുടെ
വാലിട്ടുയെഴുതിയ കാവ്യത്തെ
അത്രമേൽ പ്രണയിക്കുന്നു പ്രിയതേ ..!!


ജീ ആർ കവിയൂർ

By ivayana