രചന : രാജൻഅനാർകോട്ടിൽ*
ഓർമ്മതൻ പൂവിന്റെ
ഓരോ ദലങ്ങളും
മറവിതൻ ചിതയിൽ
കരിഞ്ഞു വീണു,
വരുവാനില്ലാരുമീ
ഓർമ്മതൻ
കടവിങ്കലമരുന്നു
ഞാൻ
ഏകയായി..!
ജീവന്റെ
വഴികളിലലയുന്നു
ഞാനെന്റെ
ഓർമ്മതൻ
കുളിർക്കാറ്റ്
തേടി,
ഇനിയും
മരിയ്ക്കാത്ത
സ്മരണതൻ
ചിറകിൽ
അലയുന്നു
മധുരമൊരു
സ്വരബിന്ദു തേടി,
ഏതോ
സമാഗമസന്ധ്യതൻ
തീരത്തെൻ
അനുരാഗചിന്തകൾ
ഇടറി വീഴുന്നു…!