കൃഷ്ണ പ്രേമം ഭക്തി*
മഹാനായ ഒരു പണ്ഡിതന്‍, പേരുകേട്ട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു……..
കോടീശ്വരനായ ഒരു വ്യവസായി ഒരു ദിവസം ഈ ക്ഷേത്രത്തില്‍ എത്തി…..
വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു പറഞ്ഞു……
ക്ഷേത്രത്തിലെ പൂജാരിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇരട്ടിയായി:
മഹാത്മന്‍ നോക്കൂ, ഞാന്‍ ഒരുകോടീശ്വരനാണ്….., അതുകൊണ്ടുമാത്രമാണ് ഇത്രയും വലിയ തുക ദാനം ചെയ്യാന്‍ എനിക്കു സാധിച്ചത്. സാധാരണ പണക്കാര്‍ക്ക് ഇത്രയും വലിയ തുക ക്ഷേത്രത്തിനു നല്കാന്‍ സാധിക്കില്ല…….”
ഒരു പുഞ്ചിരിയോടെ പൂജാരി ഈ ആത്മപ്രശംസ കേട്ടുനിന്നു……!
പക്ഷേ, കോടീശ്വരന്‍ ആത്മപ്രശംസ നിര്‍ത്തിയില്ല……
അവിടെ കൂടിനിന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ അരോചകമായി…..
അപ്പോള്‍ പൂജാരി പറഞ്ഞു: ”അങ്ങയുടെ ദാനം മഹത്തരമാണ്; ഈ ദാനംകൊണ്ട് അങ്ങ് എന്താണ് പ്രതീക്ഷിക്കുന്നത്?ഞങ്ങളെല്ലാം നന്ദി പറയണം എന്നാണോ? ”
കോടീശ്വരന്‍ വിട്ടില്ല: ”അതെ, എല്ലാവരുടെയും നന്ദി ഞാന്‍ പ്രതീക്ഷിക്കുന്നു……”
ഉടന്‍ പുഞ്ചിരിയോടെ പൂജാരി പറഞ്ഞു: ”എങ്കില്‍ അങ്ങയുടെ ധനം തിരിച്ച് എടുത്തുകൊള്ളുക…….
ഈ പണം അങ്ങ് ഭഗവാന് ദാനം ചെയ്തതാണ്…… അങ്ങയുടെ ദാനം സ്വീകരിക്കുന്ന ഭഗവാനോടാണ് അങ്ങ് നന്ദി പറയേണ്ടത്……
ഈശ്വരന്‍ അങ്ങേയ്ക്ക് നല്കിയ സമ്പത്തില്‍ കുറച്ചെങ്കിലും അവിടത്തേക്ക് തിരിച്ചുനല്കാന്‍ സാധിക്കുന്നതില്‍ ഭഗവാന് നന്ദി പറയണം……
ഭഗവാനെ സേവിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറയാന്‍ സാധിക്കില്ലെങ്കില്‍ അങ്ങയുടെ ദാനം ഭഗവാന്‍ സ്വീകരിക്കില്ല….”
പൂജാരിയുടെ വാക്കുകള്‍ കോടീശ്വരന്റെ കണ്ണു തുറപ്പിച്ചു…….
നന്ദി സ്വീകരിക്കാനല്ല ഉപകാരങ്ങള്‍ ചെയ്യേണ്ടത്…..!
മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വന്തം കടമ നിറവേറ്റാനും നമുക്ക് സാധിക്കണം…….
നന്ദിപൂര്‍വമായ ഒരു വാക്ക് നിങ്ങളുടെ തലയിലേക്ക് കടന്നുചെന്നാല്‍ സ്വയം മിടുക്കനാണ്, പ്രഗല്ഭനാണ് എന്ന് തോന്നിത്തുടങ്ങും…….
വളരെ മോശമായ തുടക്കമാണ് ഇത്…..
ഉള്ളിലെ ‘ഞാന്‍’ എന്ന ഭാവം വളര്‍ന്ന് വലുതാകാന്‍ ഉള്ള വെള്ളവും വളവുമാണ് മറ്റുള്ളവരുടെ പ്രശംസാവചനങ്ങള്‍……..
മറ്റുള്ളവര്‍ക്ക് ചെറിയ സഹായം ചെയ്യണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ചെയ്യുക…….!
പ്രത്യുപകാരമായി നന്ദിയുടെ പൂച്ചെണ്ടും പ്രശംസാവചനങ്ങളും പ്രതീക്ഷിക്കരുത്, പ്രസിദ്ധപ്പെടുത്തലും അരുത്……..!
ഇങ്ങനെ ഒരുഭാവം വളര്‍ത്തിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്……
*സഹായം സ്വീകരിക്കുമ്പോള്‍ നന്ദിപറയേണ്ട എന്നല്ല. നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക!
കൃഷ്ണാ ഗുരുവായൂരപ്പാ
🌷