രചന : ദിജീഷ് കെ.എസ് പുരം.
മനംപുരട്ടുന്ന ഈ ഏകാന്തതയാണ്,
കടുംവിഷാദക്കയ്പ്പിലാണ്ടയെനിക്കായ്
നിന്റെയോർമ്മകളുടെ കിടക്കവിരിച്ചത്.
എത്രനേരമാണ് നമ്മളിങ്ങനെ
സ്നേഹത്തെ കണ്ണുകളിലൂടെ
കൈമാറ്റംചെയ്യുന്നത്.
നീ മാടിയൊതുക്കുമ്പോൾ
മുടിക്കാടുമുഴുവനും പൂക്കുന്നു.
ചെവികളിലേക്കു തേൻകവിതയിറ്റിച്ച്
നാവിനാൽ തിരിച്ചെടുക്കുന്ന
മായാവിനിയുടെ മാന്ത്രികപരതയിൽ,
ഉള്ളിലെ രോമാഞ്ചത്താലുടൽ തരിക്കുന്നു.
പാദങ്ങളുടെ പ്രണയപൂജാരിണീ..,
ഇത്രയുമചഞ്ചലമായ ഭക്തിയിൽ
ഞാനെപ്പോഴേ പ്രസാദിച്ചിരിക്കുന്നു.
പിറന്നരൂപത്തിലേക്കുള്ള ശുദ്ധീകരണം
അവധാനപരമായ ഒരു കലയാണ്.
ആ യാത്രയിൽ, ഞാൻ ശ്രദ്ധയോടെ
തിരഞ്ഞെടുത്തണിഞ്ഞിരുന്ന
ചേർച്ചയുള്ള അടിവസ്ത്രങ്ങളിലെ
കുഞ്ഞുകുഞ്ഞു പൂക്കളെപ്പോലും
സശ്രദ്ധംകണ്ടെത്തിയോമനിക്കുന്ന
പലനിറപ്പൂമ്പാറ്റകളുടെ അധിപയാണു നീ.
നമുക്കന്യോന്യം കുടിച്ചുവറ്റിക്കുവാൻ
നീലദാഹക്കടലുകൾ പെരുകുന്നു.
നിൻ ചുംബനചിത്രം വിരിയാത്ത
സ്വേദപാടങ്ങളിനിയുമുണ്ടോ!
‘കുന്നിൻനെറുകയിലേക്കുള്ള പ്രയാണങ്ങൾ
ഒട്ടും സാഹസികമല്ലല്ലോയെന്ന് ‘
പരവേശിതയായ് ഞാൻ മൊഴിയുന്നു.
കുടപ്പനിൽ പുതിയ മൊട്ടുകൾ ത്രസിക്കുന്നു,
കൊച്ചുകുട്ടിയായ് നീയതു നുണഞ്ഞിരിക്കുന്നു.
നാക്കുകൾ നാഗങ്ങളായ്പ്പിണഞ്ഞാടുമ്പൊഴെല്ലാം
ഉമിനീരിലറിയാത്ത മധുരവിഷങ്ങളൂറുന്നു.
ചൂടില്ലാത്ത കോഫിയും
തണുപ്പില്ലാത്ത ജ്യൂസുകളും
സങ്കല്പത്തിൽപ്പോലുമെനിക്കിഷ്ടമല്ല.
ചൂടും തണുപ്പുമാണിവിടെ
രുചിയെ ആസ്വാദ്യകരമാക്കുന്നത്.
എന്റെ രതിരുചിഭേദങ്ങളിലേക്ക്
കൃത്യമായനുപാത ചൂടും തണുപ്പുമായ്
ആഴ്ന്നാഴ്ന്നിറങ്ങുന്നവളേ.., ഇതു
നീ ഞാനായ്ത്തീരുന്ന കൂടുമാറ്റം!
(ഒരിക്കൽ നിന്നെപ്പോലെയൊരുക്കി
ഭർത്താവിനെ സുന്ദരിയാക്കി
പരീക്ഷണംചെയ്തു പരാജയപ്പെട്ടിരുന്നു.)
മാറിടങ്ങളുടെ അസൂയാവഹമായ
സ്വരച്ചേർച്ച, ആ ഏകോപനത്തിൽ
അവസാനകവാടവും തുറക്കപ്പെടുന്നു.
മദജലഗന്ധം ഭ്രാന്തമായൊഴുകിവിടർന്ന,
അതിവികാരപുഷ്പദലങ്ങളിൽ
ഏകതാനമായ് ഘടികാരദിശയിലൊഴുകും
സ്നിഗ്ദ്ധമാം വിരലുകൾ,
പൊടുന്നനെ അപ്രദക്ഷിണംചെയ്യുമ്പോൾ
ഞാൻ കീഴ്മേൽമറിഞ്ഞുപോകുന്നു.
എല്ലാ സുഗന്ധദ്രവ്യങ്ങളുമെന്നിൽ പുകയുന്നു,
മനസ്സിന്റെ മാനത്തു മഴവില്ലുകൾ പെരുകുന്നു.
നിന്റെയടങ്ങാത്ത നാവിൻത്വരകളിൽമുങ്ങും
കൃസരിയിലേക്കെന്റെ ലോകംവളരുന്നു.
അതീന്ദ്രിയജ്ഞാനപുസ്തകംവായിച്ച്
നീ ചെയ്യും രഹസ്യജ്ഞാനസ്നാനങ്ങളിൽ
പിണ്ഡമില്ലാത്ത കമ്പിതഗാത്ര ഞാൻ.
നാകം, സ്വർണ്ണമാക്കുന്ന ദിവ്യപരിണാമ
രസായനവിദ്യയിൽ, നിൻ രതിനിഷ്ണ
പ്രകീർത്തിച്ചു മുട്ടുകുത്തുന്നു ഹൃദയവും.
നിന്നിലേക്കാർത്തലച്ചെത്തും രക്തനദിതൻ
അഴിമുഖത്തെവിടെയോ, മനസ്സിന്റെ
ജി – സ്പോട്ടിൽ മൂർച്ഛിച്ചുവീഴുന്നു ഞാൻ!!