രചന : മംഗളൻ കുണ്ടറ*

ആമ്പൽക്കുളത്തീന്ന് പൂവിറുക്കാ-
നാഞ്ഞു
അന്നേരം നീയെന്റെ കരം പിടിച്ചു
ആ പൂപറിച്ചു നിനക്കുനൽകുന്നേരം
ആലിംഗനം കൊണ്ട് മൂടിയെന്നെ.
അമ്മ പിടിച്ച കുടക്കീഴിലന്നു നാം
ആ വരമ്പത്തൂടെ നടന്നു നീങ്ങി
ആ മുറ്റത്തുള്ള മാഞ്ചോട്ടിലെത്തി
ആ തണുമഴ മുഴുവനാസ്വദിച്ചു.
ആ മുറ്റത്തുള്ളൊരു തേൻ മാവിൻ
ചോട്ടിലെ
ആ മാമ്പഴങ്ങൾ പെറുക്കി നമ്മൾ
അന്നേരം പെയ്തൊരാ തണു-
മഴയത്ത് നാം
ആ മരത്തിൻ ചോട്ടിലിരുന്നതില്ലേ?
അന്നേരം കിട്ടിയ മാമ്പഴമോരോന്നും
അവിടെയിരുന്നു കടിച്ചൂറി നമ്മൾ
ആ മാമ്പഴങ്ങൾതൻ നീരിറ്റുവീണന്ന്
ആ വെള്ള വസ്ത്രങ്ങൾ മഞ്ഞളിച്ചു.

By ivayana