രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മരുന്നുകളാണ് പ്രധാനമായും രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. കോവിഷീല്‍ഡിനും കോവാക്‌സിനും സ്പുട്‌നിക് ഫൈവിനും പിന്നാലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിനും അനുമതി. കോവിഡ് പ്രതിരോധത്തിന് അടിയന്തര ഉപയോഗത്തിനാണ് വിരഫിന്‍ മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി നല്‍കിയത്. മരുന്ന് നല്‍കി ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അവകാശപ്പെടുന്നു.വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് ഇത് കൂടുതല്‍ ഫലപ്രദം. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സയ്ക്കാന്‍ വേണ്ടി വികസിപ്പിച്ചെടുത്ത ഈ മരുന്ന് നല്‍കുന്നതോടെ ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.