കണ്ടോരും കണ്ടോരും മിണ്ടീല്ലത്രേ
കാണേണ്ടതെല്ലാം കട്ടുകൊണ്ടോയത്രെ
കൈകൾ മേലോട്ടൊന്ന് നീട്ടിയത്രേ
കിട്ടിയതെല്ലാം മടിയിലെ മാറാപ്പിൽ
ഞൊറിഞ്ഞു തിരുകി വച്ചുവത്രെ.. !

അവനുകിട്ടിയില്ല ഇവനുകിട്ടിയില്ല
പയ്യാരം ഏറെ പറഞ്ഞത്രേ
ഇനിയും തരൂ , കിട്ടിയതൊന്നും പോരത്രേ
ആളൊന്നുക്കുവച്ചു കൂട്ടിയത്രേ
കിട്ടിയതെല്ലാം അവരോരുടെ
മാറാപ്പിൽ കൂട്ടിവച്ചു കെട്ടിയത്രേ… !

അതുകേട്ടീട്ടാരനും മിണ്ടീല്ലത്രേ
കൊഞ്ഞനും കുത്താനും കഴിഞ്ഞീലാത്രേ
പ്രളയത്തിൽ കിട്ടിയത് കണ്ടീലാത്രേ
ആരാന്റെ പെട്ടിയിൽ ഭദ്രം അടച്ചത്രേ.. !

ഓഖിയിൽ കിട്ടിയതും കിട്ടേണ്ടതും
മനമുണ്ട്, വാനത്തിൽ പറക്കും
പറവയെയൊന്നു വാങ്ങിയത്രേ
ജനദുരിതങ്ങൾ കണ്ടുമനസ്സുനിറയാനത്രെ… !

എല്ലാരേം മുക്കിക്കൊല്ലാതെ കൊന്നും
ഏനെന്റെ കൈയൊന്നു നീട്ടിയത്രേ
കിട്ടിയതെല്ലാം കണ്നിറയാത്ത
കനവിലും കാണാത്ത കാണാപൊന്നത്രെ.. !

അഹോ മഹാഭാഗ്യം, തുണച്ചൂ മഹാമാരി,
കൈയ്യിട്ടുവാരി, കുടുംബങ്ങളും
ഒപ്പംനിന്ന തോഴരേയും അവരുടെ കുംഭകളെയും അരിയിട്ട് വാഴിക്കാമെന്ന
മോഹങ്ങളും വരിയിട്ട് അകലമിട്ട്
കൈ നീട്ടാമെന്ന് കരുതിയത്രെ.. !

രാജ്യസ്നേഹികൾക്കെല്ലാം ഭക്ഷണവും
പൊതികളും സൗജന്യമായി നല്കിയത്രെ
ചികിത്സയും മരുന്നുകളും ചിലവുകളും
സൗജന്യമെന്നോതീ, ഏകോദരസഹോദരെ
ഭരിക്കും ചക്രവർത്തിയും പരിവാരങ്ങളും.. !

നോക്കി നിന്നൂ കുലംകുത്തികളാം
നാടുവാഴികളും കങ്കണൻമ്മാരും
മൂക്കുപിഴിഞ്ഞും നീർകാട്ടിയും
കുറുമ്പൊടെ രോക്ഷത്തോടെ… !
*****0******
ബിനു. ആർ.

By ivayana