മതി വിട്ട മനുജൻ്റ അഹന്തകളൊടുങ്ങീ
മഹിയാകെ സകലവും കൊറോണയിലൊതുങ്ങീ
മദം പൊട്ടി രമിച്ചോരും നിലവിട്ട് മടങ്ങീ
മനസ്സാലെ ഇലാഹിനെ സ്മരിക്കുവാൻ തുടങ്ങീ
(മതി വിട്ട മനുജൻ്റ)
അപരനെ ഹനിക്കുവാൻ തരം പാർത്തോനല്ലേ
അവനോൻ്റെ വിധി കണ്ട് നടുങ്ങി നീയല്ലേ
അവസാനമൊരു മാരി പിടികൂടിയല്ലേ
അവനിതൻ പരിപാലൻ അല്ലാഹുവല്ലേ
(മതി വിട്ട മനുജൻ്റ)
മത ജാതി കലഹത്തീ കൊളുത്തിയോരില്ലേ
മതിൽ കെട്ട് പണിതിട്ട് അകറ്റി യോരില്ലേ
ബലം കൊണ്ടിട്ടബലനെ ജയിച്ചവനല്ലേ
ഭയപ്പെട്ട് കുടിക്കുള്ളിൽ അകപ്പെട്ടുവല്ലേ
(മതി വിട്ട മനുജൻ്റ)
പണം കൊണ്ടും ലഭിക്കാത്ത കുറേയേറെയില്ലേ
പിണമാകുമതിൻ മുൻപ് അറിയേണ്ടതല്ലേ
പതിതരുടകം നോവ് നീക്കേണ്ടതല്ലേ
പരനവൻ വിലക്കുകൾ ഓർത്തിടുകില്ലേ
(മതി വിട്ട മനുജൻ്റ)
ഫത്താഹ് മുള്ളൂർക്കര