സ്വപ്നഅനിൽ

അമ്മതൻ ഉദരത്തിൽ മയങ്ങിക്കിടന്നു
ദിനരാത്രങ്ങൾ തള്ളിനീക്കവേ
പുതുമഴ പെയ്തൊരാ നേരത്ത്
മിഴികൾ തുറന്നു നോക്കിടുമ്പോൾ
അമൃതായ് വീണൊരാ മഴത്തുള്ളി നുണഞ്ഞു
അമ്മതൻ ഗർഭപാത്രത്തെ പകുത്തുമാറ്റി.
ഇരുഹസ്തവുമുയർത്തി പിറന്നുവീഴവേ
കിഴക്കുദിച്ചൊരാ ദിനകരൻ
ഇമവെട്ടാതെ നോക്കിടും നേരത്ത്
കിളിർത്തൊരാ എന്നിലേ പുതുനാമ്പുകൾ
കാറ്റിന്റെ താളത്തിൽ തത്തികളിച്ചും
കിളികൾതൻ കളകൂജനം കേട്ടും
കാലത്തിനൊത്തു സഞ്ചരിക്കെ
എന്നിലേ കൗമാരം ജ്വലിച്ചുനിൽപ്പു
സുഗന്ധമലരുകൾ വിരിഞ്ഞിടും നേരത്ത്
വണ്ടുകൾ പറവകൾ പാറിവന്നെന്നരികെ
നൃത്തം ചെയ്തിടുന്നു
അനുരാഗ വിവശയായ് നിന്നീടുമ്പോൾ
എന്നിലേ തുടിച്ചൊരാ ഹൃദയതാളം
അമ്മയായ്മാറുവാൻ വെമ്പിടുന്നു.

സ്വപ്നഅനിൽ

By ivayana