രാജൻ അനാർകോട്ടിൽ ❤️

വൃദ്ധസദനങ്ങൾക്കുള്ളിൽ
തുരുമ്പെടുത്തു
പിടയ്ക്കുന്നുണ്ടേറെ
ഹൃദയങ്ങൾ,
കനൽച്ചൂടിൽ
വെന്തു പൊടിയുന്നു
കരിക്കട്ടകളായ്
ഒരുപിടി ചാരമായ്
ഭൂവിൽ..!
നനഞ്ഞൊട്ടിയ
കൈകൾ കൊട്ടി
കാത്തിരിയ്ക്കുന്നു,
നനവ് കിനിയാത്ത
മനസ്സുമായി
മക്കൾ,
ഇലച്ചീന്തിലെ
ചോറ് തിന്നാൻ
അറച്ചെത്തും
ബലിക്കാക്കകളെ
നോക്കി,
മോക്ഷമോടെ
തിരികെയകലും
ആത്മാവിൻ
യാത്രയും നോക്കി..!!

രാജൻ അനാർകോട്ടിൽ

By ivayana