ശ്രുതിലയതാളത്തിൽ ഇതുവരെ പാടിയ
പാട്ടുകളെല്ലാം മറന്നു പോയോ..
നീ….. മറന്നു പോയോ
സപ്തസ്വരങ്ങൾ മീട്ടിയ തംബുരുവിൻ
നാദം നീ കേൾക്കതായൊ
നീ… കേൾക്കാതായോ
ഇന്നു നീ കാണുന്ന കാഴ്ചകളെല്ലാം
മായതൻ മോഹവലയങ്ങളല്ലോ
അവ നിൻ ഹൃദയത്തെ തൊട്ടുണർത്തിയപ്പോൾ
അപശ്രുതിയായ് ഞാൻ മാറി നിനക്ക്
ഞാനിന്നൊരപശ്രുതിയായ് മാറി
അന്നു നിന്നകതാരിൽ ഒരു മൺവീണയിൽ
യദുകുലകാംബോജി പാടി
നിൻ മനസ്സിൽ വീണുടഞ്ഞുപോയാവീണ
കണ്ണീരിലലിഞ്ഞു പോയി എന്റെ
കണ്ണീരിലലിഞ്ഞു പോയി.
ബിന്ദു വിജയൻ കടവല്ലൂർ..