രചന : ജലജാപ്രസാദ്🍂

കാത്തിരുന്ന കാത്തിരുന്ന
മുകിലു പോലും വഴി മറന്നു
വേനലും കടുത്തു പോയ് ..
തോടുകൾ വരണ്ടുപോയ്…
മനുജർ സ്വാർത്ഥരായീ…
നോറ്റിരുന്ന് നോറ്റിരുന്നു
മിഴിയിൽ പോലും നനവൊഴിഞ്ഞു
മോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയി
കനവൊഴിഞ്ഞു പോയീ….
ഓരോരോ സ്വാർത്ഥ മോഹം
ഏറും നാളുതോറും
എന്റെയാർത്തിയാലെ നീറിടുന്നു നീ …
ഓരോരോ കുന്നും മേടും
നിന്റെ കീശക്കുള്ളിൽ
കാശിന്നായ് വിറ്റുവെന്ന് കണ്ടു ഞാൻ…
മഴ മാറീ… വെയിലായി..
വനമെല്ലാം മരുവായീ
വിങ്ങിവിങ്ങി,
കണ്ണിൽ ഭാഗ്യം നിന്നെക്കാണാൻ എന്നുമെന്നും എന്നും എന്നും …
പൂവിരിയും കാട്ടിൽ
പാറും കിളിക്കുഞ്ഞേ
നിന്റെ പാട്ടിന്നായ് കൊതിച്ചിടുന്നു ഞാൻ..
ഇന്നോളം കാണാ സ്വപ്നം ഇന്നെന്നുള്ളിന്നുള്ളിൽ
നിനക്കായി കാത്തു നിൽപ്പു കിട്ടുമോ ..?
നിറമായീ.,, വിടരുന്നു…
തിര പോലേ…. ഇളകുന്നൂ….
മിന്നി മിന്നി .മാറിടാനായ്
മണ്ണിൽ ഇന്നും
എന്നും എന്നും …
( കാത്തിരുന്ന )

ജലജാപ്രസാദ്

By ivayana