രചന : വി.ജി മുകുന്ദൻ*

ഇനിയൊന്ന് തിരിഞ്ഞു നടക്കാം
ചവിട്ടി കയറിയ പടവടുകൾ
ഇനിയും മുന്നോട്ടുതന്നെ
നമ്മളെ കൊണ്ടുപോകും
കാണാതെ പോയതെല്ലാം
പുതിയ കാഴ്ച്ചകളാക്കാം
കണ്ടു വിസ്മരിച്ചതു പലതും
വീണ്ടും ഓർത്തെടുക്കാം
സുന്ദരമായ ലോകത്തിലെ
മഹത്തരമായ ഈ ജീവിതം
ഇച്ഛാഭംഗങ്ങൾക്കിടനൽകാതെ
ആഘോഷമാക്കാം
ജീവനോടെ നിലനിൽക്കുന്ന
ഓരോ നിമിഷവും
അമൂല്യവും ശ്രേഷ്ഠവും
മഹാഭാഗ്യവുമാണെന്ന് തിരിച്ചറിയാം
മനസ്സിൽ ഊർജ്ജം നിറച്ച്
ഏത് സൂക്ഷ്മ ജീവികളെയും
എതിരിട്ട് തോൽപ്പിക്കാൻ
ശരീരത്തെ കെൽപ്പുള്ളതാക്കാം
വിഭവസമൃദ്ധമായ ഈ പ്രകൃതി
കനിഞ്ഞു നൽകിയിട്ടുള്ള
ഈ ഹൃസ്വജീവിതം
ജീവിച്ചാഘോഷമാക്കാം

വി.ജി മുകുന്ദൻ

By ivayana