ജോസഫ് മഞ്ഞപ്ര*
നമ്മൾ എല്ലാവരും ഇപ്പോൾ stay home ആണല്ലോ.
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് പെട്ടെന്ന് ഒരു ഇടവേള.
എത്ര പെട്ടെന്നാണ് മലയാളിയുടെ ജീവിതം മാറിമറിഞ്ഞത്.
റോഡിൽ വാഹനങ്ങൾ ഇല്ല.
ആൾക്കൂട്ടങ്ങളില്ല !!ആരവങ്ങളില്ല !!എവിടെ നോക്കിയാലും, വിജനത !!വന്യമായ നിശബ്ദത !!
ഇപ്പോൾ ഇതു കുറിക്കാൻ കാരണം 2018/.19.കാലങ്ങളിൽ “ഓർക്കുവാനോരായിരം ഓർമ്മപ്പൂക്കൾ “
എന്ന പേരിൽ പത്തു ആഴ്ചകളിൽ fb യിൽ ഞാൻ എന്റെ ഓർമ്മകൾ നിങ്ങളുമായി സംവദിച്ചിരുന്നു. ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. പഴയ കാലവും, ഇപ്പോഴത്തെ ജീവി തരീതികളും, കുടുമ്പബ ന്ധങ്ങളുടെ. നിലനില്പിനെക്കുറിച്ചും. എന്റെ ആശയങ്ങൾ അതിൽ പങ്കു വച്ചിരുന്നു.
അത് സ്ഥിരമായി വായിച്ചു എന്നവകാശപ്പെട്ടു എന്റെ ഒരു fb സുഹൃത്ത് fb യിൽ കൂടി (ഫോൺ )എനിക്ക് കുറെ മറുപടി തന്നിരുന്നു. കൂടുതലും നമ്മൾ ആണു കുടുംബങ്ങൾ ആകുന്നതിനെ കുറിച്ച് സമർത്തി ക്കാനാണ് അദ്ദേഹം കൂടുതൽ സമയം ചെലവിട്ടത്..
ഞാൻ എന്റെ സ്റ്റാൻഡിലും. ഇന്നലെ അദ്ദേഹം എന്നെ അപ്രതീക്ഷിതമായി ഒരു എട്ടൊമ്പത് മാസങ്ങൾക്കു ശേഷം. ഫോണിൽ വിളിച്ചു സംസാരിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം.
ഇപ്പോൾ stay home ൽ ആയപ്പോളുണ്ടായ അനുഭവം അദ്ദേഹം എന്നോട് പങ്കുവച്ചത് ഇങ്ങനെ !!
പ്രിയപ്പെട്ട മാഷേ.
ആദ്യമായി സോറി.
എന്തിനാണെന്ന് വച്ചാൽ താങ്കളുടെ ഓര്മക്കുറിപ്പുകളിൽ വിയോജനക്കുറിപ്പ് എഴുതിയതിൽ.
ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ബന്ധങ്ങളുടെ വില.
കയ്യിൽ ധാരാളം പൈസയുണ്ട്.
എന്ത് കാര്യം. !!
ഇപ്പോൾ ഞാൻ അടുക്കളയിൽ ഭാര്യയെ സഹായിക്കുന്നു.
കുട്ടികളുടെ ഹോം വർക്ക് നോക്കുന്നു.
അച്ഛനെയും, അമ്മയെയും. ശുശ്രുഷിക്കുന്നു. അവരുടെ സ്നേഹം അനുഭവിക്കുന്നു.
എന്റെ തൊടിയിൽ ഇത്രയും. പച്ചകൃഷിയും., പഴവര്ഗങ്ങളും ഉണ്ടെന്നു തിരിച്ചറിയുന്നു.
ബന്ധുക്കളുടെ സ്നേഹം തിരിച്ചറിയുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കുട്ടികളും. മാതാപിതാക്കളോട് കൂടി കഴിക്കുന്നു.
തിയറ്ററുകളിലും, ബാറിലും കിട്ടാത്ത സുഖവും, വിനോദവും. സ്വന്തം വീട്ടിലിലുണ്ടെന്ന തിരിച്ചറിവിൽ ഞാൻ. അഭിമാനം കൊള്ളുന്നു. കഴിഞ്ഞു നാലഞ്ചു വർഷങ്ങൾ നഷ്ടപ്പെടുത്തിയതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു.
. രണ്ടു പ്രളയം വന്നിട്ടും കൂസാതെ നടന്ന ഞാൻ ഈ സ്റ്റേ ഹോമിൽ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു
നന്ദി മാഷേ.
ഒരുപാടൊരുപാട്.
അമ്മ, അച്ഛൻ, സഹോദരങ്ങൾ, ഭാര്യ, കുട്ടികൾ. ബന്ധുമിത്രാദികൾ. ഇവർ എല്ലാം നമ്മളെ സ്നേഹിക്കുന്നവരാണ്.
ഇത്.
തിരിച്ചറിവിന്റെ കാലം !!