രചന : ജോയി പാലക്കാമൂല*
എന്ന് നീ
താരാട്ടിൻ ഈണം മറന്നു
എന്ന് നീ
തൊട്ടിലിൻ താളം മറന്നു.
എന്ന് നീ
അമ്മിഞ്ഞ പാലിൻ മധുരം മറന്നു
അന്ന് നിൻ
ജീവന്റെ വേരും മുറിഞ്ഞു.
എന്ന് നീ
സ്നേഹത്തിനാഴം മറന്നു.
എന്ന് നീ
കൺമഷി കൈൾ മറന്നു
എന്ന് നീ പേറിൻ നോവ് പഴിച്ചു
അന്ന് നിൻ
അമ്മയ്ക്ക് ആത്മാവെരിഞ്ഞു
എന്ന് നീ
ഗർഭപത്രം മറന്നു
എന്നു നീ
വാക്കിന്റെയർത്ഥം മറന്നു
എന്ന് നീ
വൃദ്ധസദനം തിരഞ്ഞു
അന്ന് നിൻ
മാതാവിൻ ഹൃദയം പിളർന്നു.