മുരളി രാഘവൻ*
സഖാവ് :കെ.ആർ. ഗൗരിയമ്മ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു.രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ സംഭാവനകൾ ചെയ്ത നേതാവും , കേരളരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓർമ്മിക്കപ്പെടും. ആദ്യ മന്ത്രിസഭയിൽ റവന്യുമനത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിർണ്ണയിച്ച ഭൂപരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു.വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടി ഗൗരിയമ്മ യാത്രയാകുമ്പോൾ കേരളം കേൾക്കുന്നത് ഒരു രണഗീതിയുടെ അലയൊലികളാണ്.
ചേര്‍ത്തല അന്ധകാരനഴി പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളില്‍ പിറന്ന കെ.ആർ. ഗൗരിയുടെ സംഭവബഹുലമായ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും
ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ സഖാവ്.
സർക്കാർ വച്ചു നീട്ടിയ മജിസ്ട്രേറ്റ് പദവി വലിച്ചെറിഞ്ഞ് വിപ്ളവ പ്രസ്ഥാനത്തിലേക്ക് ഇടതുകാൽ വച്ച് മുന്നോട്ടു നീങ്ങിയ ചരിത്ര പ്രസിദ്ധമായ ജീവിതം,
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു
സഖാവ് : വി.എസ് അനുശോചനമറിയിച്ചു
കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുള്ള വ്യക്തിയായിരുന്നു , ഗൗരിയമ്മയുടെ നിര്യാണത്തില്‍ വി എസ്
പ്രതികരിച്ചു .
കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.
നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര്‍ ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.
പ്രഭൽഭയായ ഭരണാധികാരി
കേരളം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായ ഗൗരിയമ്മ 46 വര്‍ഷം എംഎല്‍എയും ആറു സര്‍ക്കാരുകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു. റവന്യു, എക്സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ്.
മന്ത്രിയായിരിക്കെ കാര്‍ഷികനിയമം, : കര്‍ഷകരെ അവർ കർഷകവൃദ്ധി
ചെയ്യുന്ന ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
പീഡനകാലത്തിലും കരുത്തായ്
ഉരുക്കുവനിത സഖാവ് ഗൗരി
ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു’
നിരോധനാജ്ഞ കാലത്തെ ഗൗരിയമ്മയുടെ ജയിൽ ജീവിതം ലോകത്തെതന്നെ അവിസ്മരിപ്പിക്കുന്നതായിരുന്നു. കേരളത്തെ അത് ഇളക്കി മറിച്ചിരുന്നു. പോലീസ് രാജിനെ കുറിച്ച് പിന്നീടവർ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു, ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു’
കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തയായ വനിത എന്ന വിശേഷണം സഖാവ് കെ.ആർ. ഗൗരിയമ്മയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയായിരുന്നു. അവർ അക്ഷരാർത്ഥത്തിൽ ഒരു ഉരുക്കു വനിത തന്നെയായിരുന്നു. കരുത്തുറ്റ രാഷ്ട്രീയ നേതാവ്, മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ ശോഭിച്ച അവരുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ കേരളത്തിൻ്റെ വികസനക്കുതിപ്പിന് കളമൊരുക്കി. കൃഷി ഭൂമി കൃഷിക്കാരന് എന്ന എക്കാലത്തെയും ഉജ്വലമുദ്രാവാക്യം നെഞ്ചോട് ചേർത്ത സഖാവ് ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരളത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. നവകേരള സൃഷ്ടിക്ക് ശിലപാകിയവരിൽ പ്രമുഖസ്ഥാനമാണ് അവർക്കുള്ളത്.
കാർക്കശ്യക്കാരിയായ ഒരു തറവാട്ട് കാരണവരെപ്പോലെയായിരുന്നുവെങ്കിലും ഉള്ളു നിറയെ സ്നേഹവും വാത്സല്യവും അവർ കൊണ്ടു നടന്നിരുന്നു.
രാഷ്ട്രീയ കേരളം ഗൗരിയമ്മക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ ഏറെയാണ്. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ ചരിത്രം കുറിച്ച ധീരവനിത, വിപ്ലവനായിക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത 10 തവണ നിയമസഭാംഗം… അങ്ങനെ നിരവധി അപൂർവതകളുടെ ഉടമയായ അവർ ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി. അതും കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാൾ. റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ അവരുടെ കൈകളിൽ ഭദ്രമായിരുന്നു.
കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിലെ വിപ്ലവ തേജസ്സായിരുന്നു കെ.ആർ. ഗൗരിയമ്മ. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും വഴികളിലൂടെ ദിശാബോധം നൽകിയ ദീപ്ത നക്ഷത്രത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. പുരോഗമനപരമായ നിയമ നിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഈ രാഷ്ട്രീയ മുത്തശ്ശി കാണിച്ചുതന്ന അസാമാന്യ മാതൃക കേരള ചരിത്രത്തിൽ എന്നും മായാതെ കിടക്കും.സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന സംഭവങ്ങളുടെ കാഴ്ചക്കാരിയുടെ വിടവാങ്ങൽ കൂടിയാണിത്.
ചരിത്രം നിർമിക്കുകയും ചരിത്രത്തോടൊപ്പം നടക്കുകയും ചെയ്ത ആ എട്ട് പതിറ്റാണ്ട് കേരളത്തിന് മറക്കാനാകില്ല. വിശ്രമമില്ലാത്ത പൊതുജീവിതം, ഉലഞ്ഞുപോയ കുടുംബബന്ധം, താൻ വളർത്തിയ പ്രസ്ഥാനത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന ദുരവസ്ഥ, വാർധക്യത്തിൽ ഉണ്ടായ ഏകാന്തത എന്നിവയൊന്നും താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിെൻറ വഴികളിലൂടെ മുന്നോട്ടുപോകുന്നതിന് ഗൗരിയമ്മക്ക് തടസ്സമായതേയില്ല.
കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി’-
ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചിട്ട ഈ വരികളെക്കാളും തീവ്രമാണ് ഗൗരിയമ്മയിൽ മലയാളി കണ്ട ശൗര്യം. ഐക്യ കേരള പിറവി മുതൽ കേരള രാഷ്ട്രീയത്തിന്‍റെ ഓരോ ഏടുകളിലും ഗൗരിയമ്മയുണ്ട്, ഗൗരിയുടെ പോരാട്ടവീര്യമുണ്ട്. സിപിഎം വിട്ടിറങ്ങും വരെയും പാർട്ടിയുടെ ജനകീയ മുഖമായിരുന്നു കെ ആർ ഗൗരിയമ്മ. നാല് തവണ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായെങ്കിലും സിപിഎമ്മിലെ സ്ഥാനക്കയറ്റങ്ങളിൽ അവഗണനയുടെ നാൾവഴികളാണ് ഗൗരിയമ്മ താണ്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും ഒടുവിൽ തഴഞ്ഞതോടെയാണ് നേതൃത്വവുമായി ഗൗരിയമ്മ അകലുന്നത്.
തളരാത്ത ഗൗരി, കരയാത്ത ഗൗരി
യാത്രയാകുന്നു. ആദരാജ്ഞലികൾ സഖാവേ🔥