കോവിഡ് മഹാമാരിക്കിടയിൽ പോരാളികളായി യാക്കോബായ സുറിയാനി സഭ കേഫാ പ്രവർത്തകർ പുത്തൻകുരിശ് ●
കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ സമൂഹം വലയുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ സന്നദ്ധ സംഘടനയായ കേഫായുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് താങ്ങും തണലുമായി മാറുന്നു. കേഫായുടെ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പള്ളികളിലെ കേഫാ പ്രവർത്തകർ കോവിഡ് കാലത്ത് സമൂഹത്തിന് സഹായങ്ങൾ നല്കി കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈതാങ്ങായി മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വരിക്കോലി, നീറാംമുകൾ, കുറുപ്പംപടി തുടങ്ങിയ പള്ളികളിൽ കോവിഡ് മൂലം മരണമടഞ്ഞവരെ സംസ്കരിക്കുവാൻ കണ്യാട്ടുനിരപ്പ് പള്ളിയിലെ കേഫാ പ്രവർത്തകരായ അഖിൽ, ശരത്ത്, നിഖിൽ, സാൻജോ, ജോഷിൻ
എന്നീ പ്രവർത്തകരാണ് നേതൃത്വം നൽകിയത്.
കോവിഡ് മരണങ്ങളുടെ തുടക്കത്തിൽ തന്നെ കരിങ്ങാച്ചിറയിൽ കേഫായുടെ പ്രവർത്തകർ സെജു,ജോമോൻ, അഖിൽ, ജെറി,അലക്സ് അദേശ്,സോബിൻ സധൈര്യം മുന്നോട്ടു എത്തി മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ ദിവസം പിറവത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പൊതു ശ്മശാനത്തിലെത്തിച്ച് കേഫാ പ്രവർത്തകർ മാതൃകയായിരുന്നു. അതോടൊപ്പം പിറവം പള്ളിയിലെ കേഫാ പ്രവർത്തകർ കോവിഡ് ബാധിതനായി മരിച്ചയാളുടെ സംസ്കാരത്തിന് നേതൃത്വം നൽകി. കേഫാ പ്രവർത്തകരായ ജിജിൻ, എബിൻ, സാജു, ബിനീഷ് എന്നിവർ നേതൃത്വം നല്കി.
കേഫായുടെ നേതൃത്വത്തിൽഇരുപതോളം കോവിഡ് സംസ്കാരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇതിനോടകം നടത്തി.
കൂടാതെ കേഫായുടെ യൂണിറ്റുകൾ ശക്തമായി പ്രവർത്തിക്കുന്ന മണർകാട് പിറവം, കരിങ്ങാച്ചിറ, നെച്ചൂർ, വടകര,കണ്ടനാട് പെരുമ്പാവൂർ,കടമറ്റം,കണ്ണാറ , പള്ളികളിലെ പ്രവർത്തകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.
ആംബുലൻസ് സർവ്വീസ്, കോവിഡ് രോഗി പരിചരണം, മരുന്ന്, ഭക്ഷണം, അവശ്യ വസ്തുക്കൾ എത്തിക്കൽ തുടങ്ങി കോവിഡ് രോഗംമൂലം ബുദ്ധിമുട്ടുന്നവർക്ക് കേഫാ പ്രവർത്തകർ എപ്പോഴും ആശ്രയമാണ്. കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ കേഫായുടെ പ്രവർത്തകർ സഹായമെത്തിക്കുന്നതാണ് :
9961832223/ 8589071256
9747914224/ 954477842