രചന : Raj Rajj*

നീയൊരു പൂവായി വിരിഞ്ഞുവെങ്കിൽ
ഞാനൊരു ശലഭമായ് മാറാം….
നീയൊരു ലതയായി
പടരുമെങ്കിൽ
ഞാനൊരു മാകന്ദമായി മാറാം ….
നീയൊരു മഴയായി
പെയ്യുമെങ്കിൽ
ഞാനൊരു പുഴയായി
നിന്നെ ഏറ്റുവാങ്ങാം…..
നീയൊരു താരമായി
മാറുമെങ്കിൽ
ഞാനൊരു വാനമായ്
മാറാം……
നീയൊരു മഴവില്ലായ്
വിടരുമെങ്കിൽ ഏഴു
വർണ്ണങ്ങളായ് ഞാൻ ലയിക്കാം ……
നീയൊരു തിരയായി
മാറുമെങ്കിൽ നിന്നെ
പുണരുന്ന തീരമായ്
തീർന്നിടാം ഞാൻ…
നീയൊരു പനിമതിയായിയെങ്കിൽ ഞാനതിൻ വെളിച്ചമായി
പ്രഭചൊരിയാം…….
നീയൊരു സുഗന്ധമായ് മാറുമെങ്കിൽ ഇളം
കാറ്റായി നിന്നെ തഴുകിടാം ഞാൻ….
നീയൊരു ഹിമകണ മാകുമെങ്കിൽ
അതിൻ കുളിരായി
മാറാം ഞാൻ കൂട്ടുകാരി…….
നീയൊരു പുലരിയായ് തീരുമെങ്കിൽ അതിൽ ഭൂപാളരാഗമായ് മാറീടാം ഞാൻ…..
നീയൊരു നിശയായ്
പിറക്കുമെങ്കിൽ
അതിൽ നിഴലും നിലാവുമായ് തീർന്നിടാം ഞാൻ…
നീയൊരു മരാളമായി നീന്തുമെങ്കിൽ അതിൻ പ്രണയസരോവരമായിടാം ഞാൻ….
അനുരാഗമായി നീ
മാറുമെങ്കിൽ അതിൽ പ്രിയമുള്ള
പാട്ടായി ഞാൻ ജനിക്കാം….
ജന്മാന്തരങ്ങളിൽ
നീ കുടെയുണ്ടെങ്കിൽ
ഇനിയും പല പല
ജന്മങ്ങൾ ജനിച്ചിടാം
ഞാൻ……

By ivayana