കവിത : ടി.എം. നവാസ് വളാഞ്ചേരി*
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന് കൗതുകം.
കവിവാക്യം അന്വർത്ഥമാക്കി കൊണ്ട്ചില സ്വകാര്യ ആശുപത്രികളും ഏതാനും ഡോക്ടർമാരും കോവിഡ് കാലം പണം വാരാനുള്ള ചാകരയായി കണ്ടിരിക്കുന്നു.
ചോരയൂറ്റി കുടിക്കുന്ന കൂട്ടമാ.
ആതുരാലയമെന്നുള്ള പേരിലാ .
കോട്ടും സ്യൂട്ടി ട്ടിറങ്ങിയ കൂട്ടമാ
കോടിയുണ്ടാക്കാൻ കൂട്ടായി കോവിഡാ .
കണ്ണടച്ച് വിലയിടും ക്രൂരരെ .
കണ്ണ് തള്ളിക്കും ബില്ലിടും കൂട്ടരെ.
കൊള്ള ചെയ്തിടും കോട്ടിട്ട കൂട്ടരെ
പച്ച മാംസം കഴിച്ചിടും
നീചരെ .
മർദ്ദിതന്റെ കരച്ചിലിനുത്തരം.
വൈകുകില്ലെന്നതോർത്തോ നീ എപ്പൊഴും .
ഒപ്പം നിൽക്കേണ്ട കാലമാ കൂട്ടരെ .
ഒപ്പിച്ചിടാനായ് നോക്കുന്ന കൂട്ടരെ .
നോട്ട് കെട്ടല്ല ജീവിതം കൂട്ടരെ .
കൂട്ട് കരയാതെ നോക്കണം സഹജരെ .