രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ല എന്ന തീരുമാനത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രണ്ട് വരിയിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കെകെ ശൈലജ. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും പിബി അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു.
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ ശൈലജ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്. രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണ്. എംബി രാജേഷ് നിയമസഭാ സ്‌പീക്കർ ആകും.ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ വനിത സാന്നിധ്യം. പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചു റാണി, ജിആർ അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യുട്ടി സ്‌പീക്കർ ആകുന്നത്. സിപിഐയുടെ ആദ്യ വനിത മന്ത്രിയാണ് ജെ ചിഞ്ചു റാണി.രണ്ടാം പിണറായി വിജയൻ സർക്കാർ 20-ാം തിയതി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്.