അമ്മ വിളിച്ചു ഉണ്ണിക്കുട്ടാ
ഒന്നെഴുന്നേൽക്കു നേരം പോയി
ഉണ്ണിക്കുട്ടൻ പുഞ്ചിരിയോടെ
വളഞ്ഞു തിരിഞ്ഞു പുതപ്പിനുള്ളിൽ
ഊതിയ പുകയാൽ കണ്ണ് നിറഞ്ഞു
ഒട്ടിയ കവിളാൽ പിന്നെയുമൂതി
അപ്പച്ചട്ടിയിൽ ഇറ്റിയ മാവോ
വട്ടം ചുറ്റി വലിപ്പം നോക്കി ച
ട്ടുകമുയർത്തീട്ടമ്മ വിളിച്ചു
ഉണ്ണീ മോനെ ചന്തിയിൽ വക്കും
ഉണ്ണിക്കണ്ണുകൾ വട്ടം പരതി
അച്ഛൻ പോയോ ഗദ്ഗദമേറി
പുത്തനുടുപ്പുകൾ കാട്ടീട്ടമ്മ
അച്ഛൻ വൈകി ഇന്നലെയേറെ
കുഞ്ഞികൈയാൽ കവിളിൽ പരതി
മുത്തം തന്നിട്ടാണോ പോയെ
അമ്മ മുഖത്തെയുറപ്പിന്മേലെ
പിന്നീടെല്ലാം പെട്ടെന്നായി
പുസ്തകസഞ്ചി തോളിൽ തൂക്കി
ബിസ്‌കറ്റഞ്ചു കീശയിലാക്കി
പതിവായ് കാണും കണ്ടൻ പൂച്ച
ഇടവഴി ചാടീട്ടുണ്ണിയെ നോക്കി
പുത്തനുടുപ്പിൻ ഗമായാലുണ്ണി
കണ്ടൻ പൂച്ചയെ കണ്ടേയില്ല
പതിവായ് തഴുകും അരളിപ്പൂക്കൾ
തുള്ളികളിറ്റി ചെമ്പകമൊട്ടുകൾ
ഇടവഴിയോരം വീടിനു മുന്നിൽ
ഇലയുടെ മുകളിൽ കല്ലുണ്ടെന്നാൽ
അപ്പുകുട്ടൻ മുന്നേപോയി
ഉണ്ണിനടത്തം പെട്ടെന്നായി
ദൂരെ കാണാം അപ്പുകുട്ടൻ മാടിവിളിച്ചു
വാടാ ഉണ്ണി മാവിലെറിഞ്ഞു
തളർന്ന സുഹൃത്തിന് ബിസ്‌കറ്റൊന്ന് നല്കീയുണ്ണി
പതിവായ് തോൽക്കും പലതിനുമപ്പു
ഉണ്ണിമനസിൽ സങ്കടമേറും
അപ്പു വളർന്നു ഒപ്പം ഉണ്ണിയും
ജീവിതമായി മത്സരമേറി
അപ്പു ചതിച്ച ചതിയാൽ
ജീവിത മില്ലാതായി ഉണ്ണികുട്ടന്