രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്.
പിണറായി വിജയന്‍ – മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്
പി.രാജീവ് – വ്യവസായവകുപ്പ്, നിയമം
കെ.എന്‍.ബാലഗോപാല്‍ – ധനകാര്യം
എം.വി.ഗോവിന്ദന്‍ – തദ്ദേശസ്വയംഭരണ വകുപ്പ്, എക്‌സൈസ്
വീണ ജോര്‍ജ് – ആരോഗ്യം
വി.എന്‍.വാസവന്‍ – സഹകരണം, രജിസ്‌ട്രേഷന്‍
കെ.രാധാകൃഷ്ണന്‍ – ദേവസ്വം വകുപ്പ്, പാര്‍ലമെന്ററി കാര്യം
ആര്‍.ബിന്ദു – ഉന്നതവിദ്യാഭ്യാസം
വി.ശിവന്‍കുട്ടി – വിദ്യാഭ്യാസവകുപ്പ്, തൊഴില്‍
മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം
സജി ചെറിയാന്‍ – ഫിഷറീസ്, സാംസ്‌കാരികം
വി.അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍) – ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ.രാജൻ- റവന്യു
പി.പ്രസാദ്- കൃഷി
ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്
അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍) – തുറമുഖവകുപ്പ്
കെ.കൃഷ്ണന്‍കുട്ടി (ജനതാദള്‍ എസ്) – വൈദ്യുതവകുപ്പ്
റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം) – ജലസേചനം
ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) – ഗതാഗതവകുപ്പ്
എ.കെ.ശശീന്ദ്രന്‍ (എന്‍സിപി) – വനം വകുപ്പ്