തേനീച്ചകൾ മൂളുമ്പോൾ
””””””””””””””””””””””””””””””””””””””””””
ഇന്ന് തേനീച്ചദിനമാണ്, എന്നിട്ടും തേനീച്ചപ്പോസ്റ്റുകൾ അധികമൊന്നും കണ്ടില്ല, കാരണമെന്തന്നറിയില്ല.
ഒരുപക്ഷെ ഒരു റാണി മാത്രമാണ് ഇവിടത്തെ താരം, അതിനാൽ എഴുതാൻ രാജകുമാരൻമാരും രാജകുമാരികളും
സമയം കളയണ്ട എന്ന് കരുതിയോ?
തേനീച്ചകളുടെ ലോകം
”””””””””””””””””””””””””””””””””””””””’
ഒരുറാണി മാത്രമാണ്
തേനീച്ച ലോകത്തെ സർവ്വസ്വേച്ഛാധിപതി
മറ്റുള്ളവർ റാണിയെ ചുറ്റിപറ്റി ജീവിക്കുന്ന
മടിയൻമാരായ ആൺ തേനീച്ചകളും, ജീവിതകാലം മുഴുവൻ ദാസിമാരായ് ജീവിക്കുന്ന കഠിനാദ്ധ്വാനികളായ പെൺതേനീച്ചകളും
തേനീച്ചകളുടെ ലോകം വളരെ രസാവഹവും അതിലുപരി പഠനാർഹവുമാണ്. പ്രത്യേകതരത്തിലുള്ള ജീവിതരീതികൾ പിന്തുടരുന്ന ഷഡ്പദങ്ങളാണിവ.
പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ജീവികളാണ് തേനീച്ച.
ഇവ പൂക്കളിൽ നിന്ന് തേനിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
വിശ്രമമില്ലാതെ സദാസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗമാണ് തേനീച്ചകൾ. സമാധി(പ്യൂപ്പ) ഘട്ടത്തിൽനിന്ന് പറവയായി പുറത്തിറങ്ങുന്നതു മുതൽ തേനീച്ചയുടെ ജോലികൾ തുടങ്ങുകയായി. കൂട് വൃത്തിയാക്കുന്നതു മുതൽ ആരംഭിക്കുന്ന ജീവിതം പിന്നീട് തേൻ സംരംഭകരായും കോളനിയുടെ കാവൽക്കാരായും മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത ജോലികളാണ് തേനീച്ചകൾക്കുള്ളത്
ഒരു തേനീച്ചക്കഥയിലാകട്ടെ തുടക്കം
************************************
💦 Once a Bird asked a Bee: After constant hard-work, you prepare honey. But a man comes & steals it. Do you not feel sad ?
Wonderful reply by Bee: Never… Because only thing man can do is to steal ‘my honey’… not the ‘art of making honey’…
In this world, anyone can copy your CREATIONS but no one can copy your TALENT…………!🐝
🍃🍋🍇🍂 💐🍀🌻🌼🐾🌺🌷🌸🌹 Attribution
”””””””””'””””””””””
വിഭാഗങ്ങൾ
””””””””””””””””””””””
മനുഷ്യർക്ക് ഇണക്കി വളർത്താൻ കഴിയുന്ന ഇനം തേനീച്ചകൾ ഞൊടീയൽ തേനീച്ചകളെന്ന് കേരളത്തിൽ അറിയപ്പെടുന്നു. ഇവയിലും ഇന്ത്യനെന്നും ഇറ്റാലിയനെന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടീയൽ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ചപെട്ടികളിൽ വളർത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇന്ത്യൻ തേനീച്ച ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകൾ, പാറയിടുക്കുകൾ എന്നിവിടങ്ങളിൽ കൂടുകൂട്ടുന്ന ഇന്ത്യൻ തേനീച്ച ഒന്നിലധികം അടകൾ സമാന്തരമായി നിർമ്മിക്കുന്നു. ശരാശരി തേൻശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതൽ ഇണക്കി വളർത്തിയിരുന്നു. ഇന്ത്യൻ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽനിന്ന് പ്രതിവർഷം ശരാശരി മൂന്ന് മുതൽ അഞ്ച് വരെ കി.ഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 15 കി.ഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്.
ഇറ്റാലിയൻ തേനീച്ചകൾക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
ഒരു തേനീച്ചക്കൂട്ടിൽ വ്യത്യസ്ത തരത്തിലുള്ള തേനീച്ചകളുണ്ട്. അവയ്ക്ക് വ്യത്യസ്ത സവിശേഷതകളും പ്രത്യേകതരത്തിലുള്ള ഉത്തരവാദിത്തങ്ങളുമുണ്ട്.
റാണി(The Queen)
”””””””””””””””””””””””””””””””’
റാണിത്തേനീച്ചയാണ് കൂട്ടിലെ എല്ലാ തേനീച്ചയുടെയും മാതാവ്. റാണി കൂട്ടിൽ ഒരു ഭരണാധികാരിയെ പോലെ പെരുമാറുകയൊന്നുമില്ല. പക്ഷേ മുകളിൽ തങ്ങുന്നു, ഭക്ഷിക്കുന്നു, ജോലിക്കാരി തേനീച്ചകളാൽ സംരക്ഷിക്കപ്പെടുന്നു. റാണിക്ക് ഒരു ജോലി മാത്രമേ കൂട്ടിലുള്ളൂ. പ്രത്യുല്പാദനം നടത്തുക. ഒരിക്കൽ മാത്രമേ റാണി ഇണ ചേരുകയുള്ളൂ. ആൺ ബീജത്തെ മുട്ടയിടേണ്ട സമയമെത്തുന്നത് വരെ ഒരു പ്രത്യേക അവയവത്തിൽ സൂക്ഷിച്ച് വയ്ക്കും. ഒരു ദിവസം 2000 ത്തോളം മുട്ടകളിടും. ഒരു റാണി ഏകദേശം മൂന്ന് വർഷക്കാലം ജീവിക്കും. റാണിക്ക് അവളുടെ നീളമേറിയ വിസ്താരം കുറഞ്ഞ ഉദരം കൊണ്ടും ചെറിയ ചിറകുകൾ കൊണ്ടും അവയുടെ വാസസ്ഥലം കണ്ട് പിടിക്കാൻ കഴിയും. ഒരു കാലചക്രത്തിന് മുൻപേ ഒരു കൂട്ടിൽ കൂടുതൽ തേനീച്ചകളായി കഴിഞ്ഞാൽ, റാണി തേനീച്ചയിൽ പകുതിയുമായി കൂട് വിടും
മടിയൻമാർ (The Drones)
@ ആൺ തേനീച്ചകൾ
“””””””””””””””””””””””””””””””””””””””
കൂട്ടിലെ ആണുങ്ങളാണിവർ, ജോലിക്കാരേക്കാൾ വലുതായിരിക്കും. വലിയ, ഉരുണ്ട, കറുത്ത ഉദരമുള്ള തേനീച്ചകളായിരിക്കും ഇവ. ഈ അലസൻമാർക്ക് കൂട്ടിൽ ഒരു ജോലിയുമുണ്ടാവില്ല. അവരുടെ ജോലി റാണിയുമായിട്ട് ഇണ ചേരൽ മാത്രമാണ്. ഇവക്ക് കൊമ്പ് ഉണ്ടാവില്ല. എന്നാലും ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയും, ഭക്ഷണം സംരക്ഷിക്കുന്നതിന് വേണ്ടിയും ജോലിക്കാരികൾ മടിയന്മാരെ കൂട്ടിൽനിന്ന് പുറത്താക്കും.
ജോലിക്കാരികൾ (The Workers)
@ പെൺതേനീച്ചകൾ.
“””””””””””””””””””””””””””””””””””””
ഒരു കൂട്ടിലെ കൂടുതൽ തേനീച്ചകളും പെൺ ജോലിക്കാരായിരിക്കും. എന്നാലും ഇവക്ക് പ്രത്യുല്പാദന ശേഷി ഉണ്ടാവുകയില്ല. ഇവ വളരെ കുറച്ച് സമയമേ കൂട്ടിൽ ഉണ്ടാവുകയുള്ളൂ. ഈ ജോലിക്കാരി തേനീച്ചകൾക്ക് വളരെയധികം ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ട്. അവക്ക് പൊതുവെ 35-45 ദിവസത്തേ ആയുസേ ഉണ്ടാവുകയുള്ളൂ. ജോലിക്കാരി തേനീച്ച ജനിച്ചാൽ അവളുടെ ആദ്യ രണ്ടാഴ്ച്ചത്തേ ജോലി കൂട്ടിലെ ഒരു ആയയെ പോലെയായിരിക്കും. തേനറകൾ ക്ലീൻ ചെയ്യുക, അറകൾ ഉണ്ടാക്കാൻ വേണ്ടി മെഴുക് ഉല്പാദിപ്പിക്കുക, തേനുണ്ടാക്കുക, പൂമ്പൊടി ശേഖരിച്ച് വെക്കുക, റാണിക്ക് ഭക്ഷണം കൊടുക്കുക, വൃത്തിയാക്കുക, ശത്രുക്കളിൽ നിന്ന് കൂടിനെ സംരക്ഷിക്കുക തുടങ്ങിയവ അതിൽപ്പെടുന്നു. കൂട്ടിലെ ജോലി കഴിഞ്ഞാൽ അവളുടെ അവസാന ജോലിയായ “ഫീൽഡ് ബീ“യായിട്ട് മാറും. കോളനിക്ക് മുഴുവൻ വേണ്ട പൂമ്പൊടി, പൂന്തേൻ, വെള്ളം തുടങ്ങിയവ ശേഖരിക്കലാണ് ഇവയുടെ ജോലി.
ജീവിതചക്രം.
”””””””””””””””””””””’
പൂര്‍ണ രൂപാന്തരീകരണം നടക്കുന്ന തേനീച്ചകളുടെ ജീവിതചക്രത്തില്‍ മുട്ട, പുഴു , സമാധി(പ്യൂപ്പ), പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ച എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ട്. വേലക്കാരി ഈച്ചകള്‍ തേന്‍മെഴുക് ഉപയോഗിച്ച് റാണി, മടിയന്‍മാർ, വേലക്കാരികൾ എന്നിവയുടെ ഉത്പാദനത്തിനായി പ്രത്യേകം പ്രത്യേകം അറകള്‍ നിര്‍മിക്കുന്നു. വേലക്കാരി ഈച്ചകളുടെ അറകള്‍ ചെറുതും ആറ് വശങ്ങളോടുകൂടിയതുമാണ്. ആണ്‍ ഈച്ചകളുടെ അറകളും ഇതേ രൂപത്തിലാണെങ്കിലും വേലക്കാരി ഈച്ചകളുടേതിനെക്കാള്‍ വലുപ്പം കൂടിയവയാണ്. റാണിയറകള്‍ പ്രധാനമായും മറ്റ് അറകളുടെ അടിഭാഗത്താണ് കാണുന്നത്. ആണ്‍ ഈച്ചയുടെ അറകളില്‍ ബീജസങ്കലനം നടക്കാത്ത മുട്ടകളും വേലക്കാരി ഈച്ചകളുടെയും റാണിയുടെയും അറകളില്‍ ബീജസങ്കലനം നടന്ന മുട്ടകളും നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വേലക്കാരി ഈച്ചകള്‍ നല്കുന്ന ഈച്ചപ്പാല്‍, തേന്‍, പൂമ്പൊടി എന്നിവ ഭക്ഷിച്ചു വളരുന്നു. പുഴുക്കള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതോടുകൂടി വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് പുഴുവറകള്‍ അടയ്ക്കുന്നു. അടഞ്ഞ അറകള്‍ക്കുള്ളില്‍ സമാധിയിലാകുന്ന പുഴു രൂപാന്തരീകരണം സംഭവിച്ച് പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി അറകള്‍ പൊട്ടിച്ച് പുറത്തുവരുന്നു.
വംശവര്‍ധന.
പ്രകൃതിയില്‍ തേനീച്ചകളുടെ വംശവ്യാപനം നടക്കുന്നത് കൂട്ടം പിരിയലില്‍ക്കൂടിയാണ്. അനുയോജ്യമായ കാലാവസ്ഥയുള്ള മധുപ്രവാഹകാലത്ത് തേനീച്ചക്കൂടുകളില്‍ ഈച്ചകളുടെ സംഖ്യ വര്‍ധിക്കുകയും വലിയ കോളനികളില്‍ പുതിയ റാണി ഈച്ചകള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ റാണി വിരിയുന്നതിനു മുമ്പുതന്നെ പഴയ റാണിയും ഒരുപറ്റം വേലക്കാരി ഈച്ചകളും കൂട് വിട്ടുപോയി പുതിയ കോളനി സ്ഥാപിക്കുകയും പുതുതായി വിരിയുന്ന റാണി പഴയ കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അംഗസംഖ്യയനുസരിച്ച് വര്‍ഷത്തില്‍ മൂന്നോ നാലോ കൂട്ടം പിരിയല്‍ നടക്കാറുണ്ട്.
തേനീച്ചകളിലെ ആശയവിനിമയം.
തേനീച്ചക്കോളനികളിലെ പ്രായം കൂടിയ വേലക്കാരി ഈച്ചകളാണ് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനായി കൂടിന് പുറത്തേക്കു പോകുന്നത്. ‘സ്കൌട്ട് ബീ’ എന്നറിയപ്പെടുന്ന ഈ ഈച്ചകള്‍ അവ കണ്ടുപിടിക്കുന്ന തേന്‍, പൂമ്പൊടി സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സവിശേഷമായ ചില നൃത്തരീതികളിലൂടെയാണ് കൂടിനുള്ളിലെ മറ്റ് ഈച്ചകളെ ധരിപ്പിക്കുന്നത്. സ്രോതസ്സിലേക്കുളള ദൂരവും ദിശയും ഇത്തരത്തിലുള്ള വ്യത്യസ്തമായ നൃത്തരീതികളിലൂടെത്തന്നെയാണ് വിനിമയം ചെയ്യപ്പെടുന്നത്.
ശത്രുക്കളും രോഗങ്ങളും
**************************
കുളവി എന്നറിയപ്പെടുന്ന വലിയ ഇനം കടന്നലുകൾ തേനീച്ചക്ക് ഭീഷണിയാണ്. അവ ഒറ്റക്കും കൂട്ടമായും തേനീച്ചക്കോളനികൾ ആക്രമിച്ച് നശിപ്പിക്കാറുണ്ട്.
ചിലയിനം പക്ഷികൾ തേനീച്ചകളുടെ ശത്രുക്കളാണ്. പരുന്തുകൾ വൻ തേനീച്ചക്കോളനികൾ ചിറകുകൊണ്ട് അടിച്ചിടാറുണ്ട്. മറ്റു ചെറുപക്ഷികൾ തേനീച്ചകളെ ആഹാരമാക്കുന്നു.കൂടാതെ
തായ്സാക്ക് ബ്രൂഡ് എന്ന വൈറസ് രോഗമാണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ രോഗം. ഇന്ത്യയിൽ ഈ രോഗം മൂലം തേനീച്ച വ്യവസായം വൻ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.
പരാഗണധാരികൾ
”””””””””””””””””‘”””””””””””””””
തേനീച്ചകളില്ലെങ്കിൽ ആപ്പിളും ഉള്ളിയും നാരങ്ങയുമൊന്നും ഉണ്ടാവുകയേയില്ല. ചില ഫലങ്ങളുടെ പൂക്കൾക്കുള്ളിൽ പരാഗണം നടത്താൻ തേനീച്ചകൾക്കുമാത്രമേ കഴിയൂ. തേനീച്ചകളുടെ സാമീപ്യമുള്ളയിടങ്ങളിലെ കൃഷിസ്ഥലങ്ങളിൽ മറ്റിടങ്ങളെക്കാൾ നല്ല ഫലസമ്പത്ത് ലഭിക്കും. തേനീച്ചകൾ ഇല്ലാതാകുന്തോറും ഫലോൽപാദനമാണ് ഇല്ലാതാവുന്നത്
ഭൂമിയിലെ ഏറ്റവും വലിയ അന്നദാതാക്കളാണിവർ. തേനീച്ചകളും പൂമ്പാറ്റകളും വവ്വാലുകളും കുരുവികളുമെല്ലാമടങ്ങുന്ന പരാഗകാരികൾ. ഒരു പൂവിൽനിന്ന് മറ്റൊന്നിലേക്ക് പാറിപ്പറന്ന് കായ്കനികളുടെയും ധാന്യങ്ങളുടെയും രൂപത്തിൽ ഭക്ഷണമൊരുക്കാൻ സസ്യങ്ങളെ പരാഗണത്തിലേക്ക് നയിക്കുന്നവർ. ഇവയിലേറ്റവും പ്രധാനി തേനീച്ചയാണ്. ആവാസവ്യസ്ഥയുടെ അടിസ്ഥാനഘടകം. തേനീച്ചകളില്ലെങ്കിൽ ഭൂമി നശിച്ചുപോകുമെന്ന് ശാസ്ത്രം. എങ്കിലും മനുഷ്യന്റെ ചെയ്തികളുടെ ഫലമായും കാലാവസ്ഥാവ്യതിയാനം മൂലവും മറ്റു പല ജീവജാലങ്ങളെയുംപോലെ ഭൂമുഖത്തുതുടരാൻ തേനീച്ചകളും ഭീഷണി നേരിടുകയാണ്.
അദ്ഭുത പരാഗണങ്ങൾ
”””””””””””””””””””””””””””””””””””””””””
ആപ്പിൾ, ബദാം, ഉള്ളി, ബ്ലൂബെറി, വെള്ളരി, സ്ട്രോബറി, മത്തൻ, മാമ്പഴം, റംബൂട്ടാൻ, കിവി, പ്ലം, പേരയ്ക്ക, മാതളനാരങ്ങ, വെണ്ടയ്ക്ക, കശുവണ്ടി, പാഷൻ ഫ്രൂട്ട്, പലയിനം ബീൻസ്, ചെറി, സീതപ്പഴം, കാപ്പി, വാൽനട്ട്, പരുത്തി, ലിച്ചി, സൂര്യകാന്തി, നാരങ്ങ, അത്തിപ്പഴം, കാരറ്റ്, മുന്തിരി, പപ്പായ, തക്കാളി തുടങ്ങി 400-ഓളം വിളകൾക്ക് പരാഗണം നടക്കണമെങ്കിൽ തേനീച്ച തന്നെ വേണമെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
തേൻ മഹത്വം
””””””””””””””””””””””””
വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ
ഔഷധമായ് ഉപയോഗിച്ചിരുന്നു.
ജീവകങ്ങളും, അന്നജവും, ഇരുമ്പും പ്രോട്ടീനുകളുമടക്കം പോഷകഗുണമുള്ള
ഭക്ഷണപാനീയമാണ് തേൻ.
“”””””””””””””””””””””””””””””””””””””””””””””””
തേനീച്ചകളുടെയും, തേനിന്റെയും കഥകളും, കാര്യങ്ങളും ഇനിയുമുണ്ട് ധാരാളം
തൽക്കാലം തേൻ മൊഴികൾക്ക് വിട.
Muraly Raghavan