Sindhu Manoj Chemmannoor*
ഇന്നലെ സത്യേടത്തി വിളിച്ചിരുന്നു.. എന്താ നാട്ടിലേക്ക് ഒന്ന് വരാത്ത് കുട്ട്യേ….. എത്ര കാലായി നിന്നെ കണ്ടിട്ട് .. നീ മറന്നോഞങ്ങളെ ഒക്കെ..? എന്ന് ചോദിച്ചിട്ട്. ..
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു വിളി… എന്തോ.. അവർക്കെന്നെ വിളിക്കാനും കാണാനും തോന്നി…ഒരുപാട് നേരം സംസാരിച്ചു.. മുത്തശ്ശിയും ഉണ്ടായിരുന്നു. “തൊടിനിറയെ മാങ്ങയും ചക്കയും ഒക്കെ ഉണ്ട്. കുട്ട്യേ…മക്കളാരും വരാനില്ല.. ഇങ്ങനെ ഒരു കാലായില്ലേന്ന്.. മക്കളെ കൂട്ടി വായോ ..ഒരിസം.. “നാട്ടുമ്പുറമല്ലേ.. വിളിച്ചാൽ ഇതൊക്കെ തന്നെയാണ് വർത്തമാനം ..
ചക്കടേം മാങ്ങ ടേം.. കണക്കും കാര്യവും .. അതിനപ്പുറമൊരു ലോകം… അവർക്ക് ഇല്ലല്ലോ ..എന്നെ അമ്മയെ പോലെ സ്നേഹിക്കുന്ന ശാസിക്കുന്ന മറ്റൊരു മുഖമായിരുന്നു സത്യേ ച്ചി. അയൽവീടെങ്കിലും സ്വന്തം മകളെ പോലെ സ്നേഹമായിരുന്നു എന്നോട്..വലിയ പടിപ്പുര കടന്നു ചെന്നാൽ. ഓടുമേഞ്ഞപഴയതറവാടു വീട്.. തറവാട്ടമ്പലവും ..അഞ്ചാറു പൈക്കളെ ഒന്നിച്ചു കെട്ടാൻ പറ്റിയ വലിയ തൊഴുത്തും ഉമ്മറ മുറ്റത്തു തന്നെ..
നീണ്ട വരാന്തയിൽ ഇരുന്ന് എത്രകഥയും കളിയും ചിരിയും പങ്കുവച്ച ആകാലം … ഓർത്തപ്പോൾ മനസിൽ വല്ലാത്തൊരു വിങ്ങൽ.. എത്രയെത്ര ഓർമ്മകളും അനുഭവങ്ങളുമാണ് ..പഠിക്കുന്ന കാലത്ത് .കോളേജ് വിട്ട് വരുമ്പോൾ വീട്ടിലാരുമില്ലെകിൽ ഇടക്കൊക്കെ ഉച്ചക്ക് നല്ല തൈരും അച്ചാറും സാമ്പാറും കൂട്ടി ചേച്ചി എന്നെ നിർബന്ധിച്ച് കഴിപ്പിക്കുമായിരുന്നു … ആരുചി ഇന്നും മായാതെ മനസിൽ നിൽക്കുന്നു… നിറയെ മാങ്ങയും ചക്കയും പേരയ്ക്കയും ചാമ്പക്കയും ഒക്കെ തരും.. എന്ത് തന്നാലും മതിവരാത്ത പോലെ അത്രക്ക് സ്നേഹമായിരുന്നു ..
കാലം പോയതറിഞ്ഞില്ല.. ജനിച്ച നാട്ടിലേക്കും വളർന്ന മണ്ണിലേക്കുമുള്ള യാത്രയെല്ലാം .. വളരെ ചുരുങ്ങിപ്പോയി… ഇപ്പോൾ ഈ കോവിഡിന്റെ കാണാകൊളുത്തിട്ട് ബന്ധങ്ങളെല്ലാം ബന്ധിച്ചു വച്ച കാലം …(ഓർമ്മയിൽ നിന്നുണർന്നത് അമ്മയുടെ ഫോൺ വിളി കേട്ടാണ്..) “മോളേ… എത്ര നാളായി മക്കളേ ഒന്ന് കണ്ടിട്ട് ..എന്താ നിന്റെ വിശേഷങ്ങൾ?കുഴപ്പല്യ അമ്മേ.. .. എല്ലാരും സുഖമായിരിക്കണു.എന്നാ ഇനി ഇവിടക്കൊക്കെ ഒന്ന് വരാ? വല്യമ്മ ഇടക്ക് ഫോണിലൂടെ ചോദിച്ചു.വരാം… ഇപ്പഴത്തെ ഈ അവസ്ഥ ഒക്കെ ഒന്ന് മാറട്ടെ.. അത് മതി ..
ഞാൻ വെറുതെ പറഞ്ഞതാ..നിങ്ങൾക്ക് അവിടെ കുഴപ്പമൊന്നുമില്ലാലോ..?ജോലിക്ക് പോവുമ്പ ശ്രദ്ധിക്കണം.. മക്കളോട് വീട്ടിന്ന് പുറത്തൊന്നും ഇറങ്ങേണ്ടാന്ന് പറയണംഅമ്മയുടെ ശബ്ദം ഇടറുന്ന പോലെ തോന്നി.അമ്മയുടെ മനസ് ഒന്ന് മാറ്റാൻ എന്റെ മനസിലെ പ്രയാസങ്ങൾക്കിടയിലും ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..അമ്മേ.. പാടത്ത് നിറയെ പച്ചപുല്ല് നിറഞ്ഞിട്ടുണ്ടോ? മഴ പെയ്ത് കനാലിലും തോട്ടിലും നിറയെ വെള്ളം ഉണ്ടോ അമ്മേ..?
പാടത്ത് നിറയെ വെള്ളാവുമല്ലേ..?ആവോ.. എനിക്കറിയില്ല..!നിനക്ക് എപ്പഴും ഇതൊക്കെ അറിഞ്ഞാൽ മതി നിന്റെ വട്ട് എനിക്കില്ല.- അമ്മക്ക് ദേഷ്യം വന്നു..അമ്മയെ ദേഷ്യം പിടിപ്പിക്കാൻ പിന്നെയും ഞാൻ പറഞ്ഞു..ഇവിടെ നല്ല മഴയാ..എനിക്ക് മഴ പെയ്യണ ശബ്ദം കേൾക്കുമ്പൊ … നമ്മുടെ അവിടത്തെ വീടും ..പാടവും .. കുളവും ഒക്കെ ഇങ്ങനെ കണ്ണില് കാണാണ് .. തവളയും ചീവീടും കരയണ ശബ്ദം ചെവിയില് കേൾക്കണു…അമ്മേ.. മാങ്ങയും ചക്കയും ഒക്കെ നിറയെ ഉണ്ടാവും അല്ലെ?ഉം.. അമ്മയുടെ ശബ്ദത്തിനൊരു ഇടർച്ചഎത്രമാങ്ങയാ തൊടിയില് വീണ് കിടക്കണ്.ചക്കയും..
പഴുത്ത് ആർക്കും വേണ്ട..ഇവിടെ ഞങ്ങളീ രണ്ട് മിണ്ടാപ്രാണികൾക്ക് എന്തിനാ ഇത്രയും ”എന്റെ മക്കൾക്ക് അതൊക്കെ കൊടുക്കാൻ പറ്റണില്ലല്ലോന്ന് വല്യമ്മ ഇടയ്ക്കിടക്ക് പറയണുണ്ട്..എത്ര ഊഞ്ഞാലാടിയതാ.. ആ മാവിൻ മേൽ ..ഞാനങ്ങട് വരട്ടെ അമ്മേ..? വരാൻ വല്ലാതെ മോഹം ..അമ്മയും വല്യമ്മയും.. നിങ്ങളവിടെ ഒറ്റക്ക് കഴിയണ അവസ്ഥ ഓർക്കുമ്പൊഴക്കെ ഒന്ന് വരാൻ തോന്നുന്നു.. ഓടി വരാൻ പറ്റിയ സ്ഥലവുമല്ലല്ലോ ..വേണ്ട..വരൊന്നും വേണ്ട ഞങ്ങളിവടെ എങ്ങനേലും കഴിഞ്ഞോളാം…നിങ്ങടെ ഒക്കെ കാര്യം ഓർത്താ ഞങ്ങൾക്ക്.ജനിച്ചപ്പൊ തൊട്ട് എത്ര ദുരിതങ്ങൾ താണ്ടിയാഇന്നീ നിലയില് എത്തീത്.
എന്നിട്ട് ഇപ്പൊ ഈ ദുരിതം കൂടി കാണേണ്ടി വന്നില്ലേ… ഞങ്ങൾക്ക്..! ഒരു വിധത്തിൽ അമ്മയെ ആശ്വസിപ്പിച്ച് ഫോൺ വക്കുമ്പോൾ വല്ലാത്തൊരു സങ്കടം മനസിൽ. ഇടക്കിടക്ക് ഞങ്ങളെകാണാൻ ഓടി വന്നിരുന്നതാ.. ഇപ്പൊ ഒന്നിനും പറ്റാതെ കണ്ണെത്താ ദൂരത്ത്.. എല്ലാം ഒന്ന് വേഗം ശരിയായാൽ മതിയായിരുന്നെന്ന് വല്ലാതെ കൊതിച്ചു പോകുന്നു. ലോകം പഴയ നിലയിലേക്കെത്താൻ: ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.തറവാടു വീടുകളും ഒന്നിച്ചു കഴിഞ്ഞകാലവും ..എല്ലാം മറക്കാത്ത ഓർമ്മയും വേദനയും മാത്രമാണ് ..കൊറോണക്കാലം..
തനിച്ചായവരുടെ പ്രിയപ്പെട്ടവരുടെ ദൈന്യ മുഖങ്ങൾ മനസിനെ വേദനിപ്പിക്കുന്നു ..വല്ലാത്തൊരു കാലം തന്നെ..തനിച്ചായ വരെ പിന്നേം പിന്നേം .. തനിച്ചാക്കണ കാലം..
.സിന്ധു ഭദ്ര.