കവിത : ഹരിദാസ് കൊടകര*
അതിഥിയരണ്ടകൾ
തിരിച്ചേകേറിയില്ല
സംഭ്രമം കണ്ണിലായ്
വട്ടമെട്ടൂഴമായ്
കരിനിഴലാറ്റകൾ
മൺമനം ചേരാത്ത
ശാന്തിഹീനങ്ങളിൽ
അധിനിവേശങ്ങളാം
സസ്യങ്ങളാട്ടുവാൻ
മുള വിത്തിട്ടു
പുൽവിത്തുകൾ നട്ടു
തിരിച്ചറിവിനായ്
സമചിത്തവും കെട്ടി
കാട് നാടാവുന്നിടം
പച്ചമരവേലിയായ്
നാലായ് മടക്കിയ
സാമദണ്ഡങ്ങളും
വേലിയ്ക്കിടകളിൽ
പേരിനായ് നാന്മുഖം
കുറ്റിക്കടമ്പയും
ഭൂലക്ഷണങ്ങളിൽ
തത്ത്വമായുത്തരം
നീർച്ചുഴികളിൽ
ചങ്ങാടമേറുവാൻ
അദുർഗ്ഗമം കെട്ട്
സാരത്തിലഞ്ചും
പുകളെഴും വിത്തറ
പുകഴുന്ന ശാന്തവും
മഴയൊന്നടങ്ങി
സർഗ്ഗീയതയ്ക്കായ്
സവർഗ്ഗം വിടർത്തുക
സർഗ്ഗസൈന്യങ്ങളെ
ഊഷ്മസ്വനങ്ങളെ
ദന്ത്യം സവർഗ്ഗം
വർഗ്ഗമായെണ്ണുക
വായിലൂടല്ല
മൂക്കിലൂടല്ല
തോന്നലിൽത്തന്നെ
രോഗാണു
വ്യാപനം തീർപ്പ്.