ഒരുജന്മസുകൃതമായെന്നിലണഞ്ഞ
മണിമുത്തേ…
നോവുമെൻ ദേഹവും പാണികളും
നിൻ പാൽപ്പുഞ്ചിരിയിൽ
തരളിതമായിടുന്നോമനേ…
എൻ നെഞ്ചിലമർന്നു നീമയങ്ങുമ്പോൾ,
കുഞ്ഞിളം പാദങ്ങളെൻ
മടിയിലാനന്ദനർത്തനമാടിടുമ്പോൾ..
വാക്കുകളില്ലാതെയെൻ മനം തുടി കൊട്ടിയാർത്തിടുന്നു..
ആമോദത്തോടെഞാൻ നോക്കി നിന്നിടുന്നു
നിൻ മിഴികളിലുയരുമാ ഭാവഗീതങ്ങൾ….
പനിനീർ പൂവഴകിൽ വിടർന്നു
പരിലസിക്കുമാ മുഖ കമലം..
മന്നിലേ താരകമേ… ചൂഴ്ന്നു നോക്കുമാ
മിഴികൾ തിരയുവതെന്തോ ?
കണ്ണിമ ചിമ്മാതെ നീ
തേടുവതെന്തെൻ മിഴികളിൽ ?
ചിതറിക്കിടക്കും കളിക്കോപ്പുകൾ
അതിനിടയിലുയരും നിൻ കിളിക്കൊഞ്ചലുകൾ …
ധരണിയെ രോമാഞ്ചമണിയിക്കും നിൻ ചുവടുകളും
ഉയിരേകിടുന്നീഗേഹത്തിനു നവ്യമായോരനുഭൂതിയും .
അർത്ഥമേകീ നീയെൻ ജന്മത്തിനായി …
മഹനീയ പട്ടവും ചൂടി നേൻ നിൻ വരവിനാൽ.
ഹൃത്തിടം നന്ദിയാൽ വിങ്ങിടുന്നു
ഈ ജന്മം സഫലമായോമനേ…
എത്രയോ ചോദ്യങ്ങൾക്കുത്തരം
നീ വാക്കാലെന്നെ യെരിച്ചവർക്ക്!
ഉലകത്തിനധിപതിയേകിയ ഉയിരാം സത്യം നീ…
നന്മ മരമായ് പാരിതിൽ വെളിച്ചമായി ,
നിൻ കയ്യൊപ്പുചാർത്തി വാണരുളീടുകയോമനേ നീ ..
ആശകളെല്ലാം സഫലമായെൻ നിയോഗങ്ങളും..
നിൻ കണക്കുകൾക്കു മുന്നിൽ ഞാനാര്?
Shyla Nelson