ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ തീരുമാനിച്ച് ഇസ്രായേൽ. ഇസ്രായേൽ എംബസി ഡപ്യൂട്ടി ചീഫ് റോണി യദിദിയയാണ് ഇക്കാര്യം അറിയിച്ചത്. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രായേലിലെ ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്രായേൽ ദേശീയ ഇൻഷുറൻസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സൗമ്യയുടെ കുടുംബവുമായി ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവലിൻ കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രായേൽ എന്നും സൗമ്യയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇസ്രായേൽ ജനത മാലാഖയായാണ് സൗമ്യയെ കാണുന്നതെന്ന് ഇസ്രായേൽ കോൺസൽ ജനറൽ ജൊനാദൻ സട്കയും പറഞ്ഞിരുന്നു.